close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്ന് വിനായക ചതുര്‍ഥി

അറിവിന്‍റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെനാണ് വിശ്വാസം.   

Ajitha Kumari | Updated: Sep 13, 2018, 11:43 AM IST
ഇന്ന് വിനായക ചതുര്‍ഥി

പരമ ശിവന്‍റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മ ദിനമാണ് വിനായക ചതുര്‍ഥി. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഈ ദിനത്തില്‍ വിഘ്നേശ്വരനായ ഗണപതി ഭഗവാന്‍ ഭക്തര്‍ക്ക് ദര്‍ശനം അരുളുന്നു. ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. 

അറിവിന്‍റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെനാണ് വിശ്വാസം. വിനായക ചതുര്‍ഥി ദിവസമായ ഇന്ന് ഗണേശ പ്രീതികരമായ കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്. 

ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിനമാണ് നീണ്ട് നില്‍ക്കുന്നത്. അനന്ത ചതുര്‍ദശിക്കാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ശുഭ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്‍റെ അനുഗ്രഹം നേടുന്നത് മാര്‍ഗ്ഗ തടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

ഗണേശന്‍റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.

ചതുർഥി  ദിനത്തിൽ  ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യ വർദ്ധനവിന് വളരെ നല്ലതാണ്. 

മൂഷികവാഹനന്‍, മോദകപ്രിയന്‍, ഗണപതി, വിഘ്നേശ്വരന്‍, ഗജാനനന്‍ എന്നിങ്ങനെ പല പേരുകളിലും ഗണേശന്‍ അറിയപ്പെടുന്നു. ഗണേശന്‍റെ അനുഗ്രഹം ജീവിതത്തിലെ വിഷമതകളില്‍ നിന്നുള്ള മോചനത്തിന് സഹായിക്കും. അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും വിനായക ചതുര്‍ഥി ആഘോഷിക്കുന്നു. 

ഭക്ഷണപ്രിയനായ ഗണേശന് കൊഴുക്കട്ടകള്‍ നിവേദിക്കുന്നത് ഈ ദിനത്തിലെ സവിശേഷതയാണ്. ഉത്തരേന്ത്യയില്‍ ഉയരം കൂടിയ വിനായക പ്രതിമ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചും വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയുമാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാനദിവസം പ്രതിമകള്‍ കടലിലും പുഴയിലും നിമര്‍ജ്ജനം ചെയ്യുകയാണ് പതിവ് .

ഗണപതി എന്ന സങ്കല്പം തന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ്. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി. എല്ലാ ദേവതകളെയും പോലെ ഗണേശനും രൂപ കല്പനയുണ്ട്. ഭാവങ്ങളിലും പ്രത്യേകതയുണ്ട്. അഷ്ട ഗണപതിയെന്നു പറയപ്പെടുന്നു. വാഹനം മൂഷികന്‍‌. ശിരസ്സ് ആനയുടെ പോലെ ഒറ്റക്കൊമ്പ്- അദ്വൈത ചിന്താ ശക്തിയെ സൂചിപ്പിക്കുന്നു. ശരീരം- പ്രപഞ്ചത്തിനെ സൂചിപ്പിക്കുന്നു. നാല് കൈകള്‍ ചിത്തം,ബുദ്ധി,അഹങ്കാരം,മനസ് എന്നിവയെ സൂചിപ്പിക്കുന്നുഓം കാരമായി കണക്കാക്കുന്ന വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ്.

വിനായക ചതുര്‍ഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. തലേന്ന് മുതല്‍ വ്രതം ആരംഭിക്കണം. ചതുര്‍ഥി ദിനത്തില്‍ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം. 108  തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 

വണയെങ്കിലും ജപിക്കണം.

തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടണം. കഴിയുന്നത്രയും 'ഓം ഗം ഗണപതയേ നമഃ' എന്ന മൂലമന്ത്രം ജപിക്കുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം. 

ഉദിഷ്ഠ കാര്യസിദ്ധിക്ക്  'ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്'  എന്ന മന്ത്രം 108 തവണ ചൊല്ലുക.  

വിഘ്‌നനിവാരണത്തിന് 'ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്' എന്ന മന്ത്രം ചൊല്ലുക.