പനീര്‍ കൊണ്ടുള്ള വിഭവങ്ങളില്‍ ഏറെ രുചികരമാണ് ചില്ലി പനീര്‍ മസാല,
ചില്ലി പനീര്‍ മസാല തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ
1) പനീർ കഷണങ്ങൾ ആക്കിയത് -250 ഗ്രാം
2) സവാള - 1
3) തക്കാളി -1
4) പച്ചമുളക് -2
5) വെളുത്തുള്ളി - രണ്ട് അല്ലി ചെറുതായി അരിഞ്ഞത്.
6) മുളക് പൊടി - അര ടി സ്പൂൺ
7) മല്ലിപൊടി - അര ടി സ്പൂൺ
8) മഞ്ഞൾ പൊടി - അര ടി സ്പൂൺ
9) ഗരം മസാല - അര ടി സ്പൂൺ
10) ചില്ലി പനീർ മസാല - ഒരു പായ്ക്കറ്റ്
11) ജീരകം - അര ടീ സ്പൂൺ
12) ജീരക പൊടി - അര ടീ സ്പൂൺ
13) ഉപ്പ് - ആവശ്യത്തിന്.
14) മല്ലിയില - ആവശ്യത്തിന്.
15) എണ്ണ - മൂന്ന് ടീ സ്പൂൺ
Also Read:ഔഷധക്കഞ്ഞി തയ്യാറാക്കുന്ന വിധം!
തയ്യാറാക്കുന്ന വിധം;
സവാള , തക്കാളി , വെളുത്തുള്ളി , പച്ചമുളക് എന്നിവ മിക്സിയിൽ അർച്ച് പേസ്റ്റ് പരുവമാക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി ജീരകം ഇട്ട് കൊടുക്കുക. എന്നിട്ട് സവാളയും തക്കാളിയും വെളുത്തുള്ളിയും പച്ചമുളകും അരച്ച് പേസ്റ്റാക്കി
വച്ചിരിക്കുന്നത് ഇടുക. പേസ്റ്റ് എണ്ണയിൽ വഴറ്റുക. വഴറ്റിയ ശേഷം ശേഷം പനീർ കഷണങ്ങൾ ഇടുക.
കുറച്ച് നേരം ഉപ്പും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. അതിന് ശേഷം മുളക് പൊടി, മല്ലിപൊടി, ജീരക പൊടി ,
ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക, പനീർ കഷണങ്ങൾ പൊട്ടാതെ സാവധാനത്തിൽ വേണം ഇളക്കുവാൻ .
മസാല ചേർത്തതിന് ശേഷം കുറച്ച് നേരം വീണ്ടും അടച്ച് വെയ്ക്കുക. അതിന് ശേഷം പനീർ ചില്ലി മസാല പായ്ക്കറ്റ് പൊട്ടിച്ച് കുറച്ച് വെള്ളത്തിൽ
കലക്കി അതിലേക്ക് ഒഴിക്കുക, കൂടുതൽ ഗ്രേവി വേണമെങ്കിൽ വെള്ളം കൂടുതൽ ചേർക്കാവുന്നതാണ്. ചില്ലി പനീർ മസാല റെഡിയായി.
മല്ലിയില്ല കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.