കോടികള്‍ വിലപിടിപ്പുള്ള ശരീര ഭാഗങ്ങള്‍!!

വെല്‍ഷ് ഗായകനായ ടോം ജോൺസ് ഇൻഷ്വർ ചെയ്തിരിക്കുന്നത് നെഞ്ചിലെ മുടിയാണ്. 2008ൽ 47 കോടി രൂപയ്ക്കാണ് രോമം ഇൻഷ്വർ ചെയ്തത്.

Last Updated : Jun 13, 2019, 05:35 PM IST
കോടികള്‍ വിലപിടിപ്പുള്ള ശരീര ഭാഗങ്ങള്‍!!

ണത്തിന്‍റെ കാര്യത്തില്‍ പ്രമുഖ ക്രിക്കറ്റ്-ചലച്ചിത്ര താരങ്ങള്‍ അത്ര പിന്നിലല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. 

ആഡംബര വീട്, വാഹനം, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നുവേണ്ട ഒരു ദ്വീപ്‌ തന്നെ വിലകൊടുത്ത് വാങ്ങിയവരുണ്ട് താരങ്ങള്‍ക്കിടയില്‍. 

ഇങ്ങനെ കാശ് കൊടുത്ത വാങ്ങിയ വിലപിടിപ്പുള്ള വീടുകളും കാറുകളും ഒക്കെ അവര്‍ ഇൻഷ്വർ ചെയ്യാറുമുണ്ട്. 

എന്നാൽ, ചില സെലിബ്രിറ്റികൾ അവരുടെ ഏറ്റവും സുന്ദരമായ ശരീരഭാഗങ്ങളാണ് കോടിക്കണക്കിന് രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരിക്കുന്നത്.

മിലി സൈറസ്: അമേരിക്കന്‍ പോപ്‌ ഗായികയും ഓസ്ട്രേലിയന്‍ അഭിനേതാവ് ലിയാം ഹെംസ്വര്‍ത്തിന്‍റെ ഭാര്യയുമായ മിലി തന്‍റെ നാക്കാണ് ഏകദേശം ഏഴുകോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരിക്കുന്നത്. 

ഡാനിയൽ ക്രെയ്ഗ്: ജയിംസ് ബോണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച ഡാനിയൽ തന്‍റെ ശരീര൦ തന്നെ 65 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരിക്കുകയാണ്. 

കിം കർദാഷിയൻ: സൗന്ദര്യവും ആകാരവടിവും കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കിം കർദാഷിയൻ തന്‍റെ സുന്ദരമായ നിതംബമാണ് 145 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരിക്കുന്നത്. 

ഡേവിഡ് ബെക്കാം: ഫുട്ബോൾ താരമായ ഡേവിഡ് തന്‍റെ കാലുകളാണ് 485 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരിക്കുന്നത്.  

ഹെയ്ദി ക്ലം: ജെര്‍മ്മന്‍- അമേരിക്കന്‍ മോഡലായ ഹെയ്ദി തന്‍റെ സുന്ദരമായ കാലുകളാണ്13 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരിക്കുന്നത്. കാലിൽ ഒരു മറുകുള്ളതിനാലാണ് വില കുറഞ്ഞുപോയതെന്നാണ് ഹെയ്ദി പറയുന്നത്.

ടോം ജോൺസ്: വെല്‍ഷ് ഗായകനായ ടോം ജോൺസ് ഇൻഷ്വർ ചെയ്തിരിക്കുന്നത് നെഞ്ചിലെ മുടിയാണ്. 2008ൽ 47 കോടി രൂപയ്ക്കാണ് രോമം ഇൻഷ്വർ ചെയ്തത്.

റിഹാന: ഹെയ്ദി ക്ലമ്മിനും ടെയ്ലർ സ്വിഫ്റ്റിനും പിന്നാലെ കാലുകൾ ഇൻഷ്വർ ചെയ്ത നടിയും മോഡലുമാണ് റിഹാന. റേസർ കമ്പനിയായ ജില്ലെറ്റ് ഏഴുകോടി രൂപയ്ക്കാണ് റിഹാനയുടെ കാലുകൾ ഇൻഷ്വർ ചെയ്തത്.

ടെയ്‌ലര്‍ സ്വിഫ്റ്റ്: പ്രസിദ്ധ ഗായികയായ ടെയ്‌ലര്‍ തന്‍റെ കാലുകൾ ഇൻഷ്വർ ചെയ്തത് 183 കോടി രൂപയ്ക്കാണ്.  

ജൂലിയ റോബർട്ട്സ്: ഹോളിവുഡ് സൂപ്പർതാരം ജൂലിയ റോബർട്ട്സ് 208 കോടിയ്ക്ക് തന്‍റെ പുഞ്ചിരിയാണ് ഇൻഷ്വർ ചെയ്തത്.

ജെന്നിഫർ ലോപ്പസ്: തന്‍റെ ഇടുപ്പും നിതംബവുമാണ് ജെന്നിഫർ ഇൻഷ്വർ ചെയ്തത്.  187 കോടി രൂപയാണ് തുക.

Trending News