ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 27 പേര്‍! ഇരകള്‍ മുസ്ലിം, ദളിത്‌ വിഭാഗങ്ങള്‍

പശു സംരക്ഷണം, ബീഫ് ഉപയോഗിക്കല്‍ എന്നിവയുടെ പേരില്‍ മോദി അധികാരത്തിലെത്തിയ നാലുവര്‍ഷത്തിനിടെ ഉണ്ടായത് 78 ആക്രമണങ്ങളാണ്. 

Updated: Jul 5, 2018, 09:16 PM IST
ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 27 പേര്‍! ഇരകള്‍ മുസ്ലിം, ദളിത്‌ വിഭാഗങ്ങള്‍

ണ്ട് മാസത്തിനിടെ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 27 പേര്‍! ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും മുസ്ലീങ്ങളും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കാണിത്. രാജ്യത്താകമാനം നടന്ന ആള്‍ക്കൂട്ട അക്രമങ്ങളുടെ ചെറിയ ശതമാനം മാത്രമാണിതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

അക്രമങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം ഇതിലുമേറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

കുട്ടികളെ തട്ടികൊണ്ടു പോകുന്നെന്ന പേരിലും ഗോ സംരക്ഷണത്തിന്‍റെ പേരിലുമാണ് അക്രമങ്ങള്‍ ഏറെയും അരങ്ങേറുന്നത്.

പശു സംരക്ഷണം, ബീഫ് ഉപയോഗിക്കല്‍ എന്നിവയുടെ പേരില്‍ മോദി അധികാരത്തിലെത്തിയ നാലുവര്‍ഷത്തിനിടെ ഉണ്ടായത് 78 ആക്രമണങ്ങളാണ്. ഇതിന് നേതൃത്വം കൊടുത്തത് സംഘപരിവാര്‍ അനുകൂല സംഘടനകളും തീവ്ര ഹിന്ദുവാദികളുമാണ്. ഇവര്‍ നടത്തിയ അക്രമങ്ങളില്‍ 29 പേര്‍ മരിക്കുകയും 273 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും രേഖകള്‍ വ്യക്തമാക്കുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമങ്ങള്‍ കൂടുതലും സംഭവിച്ചത്. പരിചയമല്ലാത്ത വസ്ത്രവും ഭാഷയും ഉളളവര്‍ ഇന്ത്യയില്‍ എവിടെയും ആക്രമിക്കപ്പെടാനുളള സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ആളുകളില്‍ ഭയം സൃഷ്ടിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരെ അക്രമങ്ങളിലേക്ക് തളളിവിടുന്ന സാഹചര്യവും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും അക്രമങ്ങള്‍ക്ക് കാരണമാകുന്നു.