അന്ന് അത്ഭുത൦, ഇന്ന് ദുരൂഹതകള്‍ ബാക്കിയാക്കി മടക്കം!!

ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.

Sneha Aniyan | Updated: Apr 3, 2019, 05:50 PM IST
അന്ന് അത്ഭുത൦, ഇന്ന് ദുരൂഹതകള്‍ ബാക്കിയാക്കി മടക്കം!!

ഷ്യൻ സമ്പന്നരിലെ പ്രമുഖ വനിതയും സൈബീരിയ എയര്‍ലൈന്‍സി(എസ് 7)ന്‍റെ സഹ ഉടമയുമായ നതാലിയ ഫിലേവയുടെ മരണത്തില്‍ ദുരൂഹത. 

ഞായറാഴ്ചയുണ്ടായ വിമാനാപകടത്തിലായിരുന്നു അന്‍പത്തിയഞ്ചുകാരിയായ നതാലിയ കൊല്ലപ്പെട്ടത്. 

ഫ്രാന്‍സില്‍ നിന്ന് ജര്‍മനിയിലെ ഏഗല്‍സ്ബാക്കിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്ന് വീണത്. ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.

ദുരന്തം സംഭവിക്കുന്നതിന് എട്ടുമിനിറ്റ് മുമ്പും പൈലറ്റുമായി എയര്‍ട്രാഫിക് കണ്‍ട്രോളിനു ബന്ധമുണ്ടായിരുന്നു. അസാധാരണായി ഒന്നും സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിലെ ഈ അപകടം ഏറെ ദുരൂഹതകളാണ് ഉന്നയിക്കുന്നത്. 

നതാലിയയുടെ മരണത്തിന്‍റെ ഞെട്ടല്‍ ഉള്‍ക്കൊള്ളാനായിട്ടില്ല എസ് 7 സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും റഷ്യയുടെ ബിസിനസ് സമൂഹത്തിനും.

2018ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ റഷ്യന്‍ സമ്പന്നരുടെ പട്ടികയില്‍ നതാലിയ നാലാമതായി സ്ഥാനം പിടിച്ചിരുന്നു.  

1990-കളിലാണ് റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി കളിലൊന്നായി എസ് 7 വളര്‍ന്നത്. സ്ഥാപനത്തിന്‍റെ ഭൂരിപക്ഷം ഓഹരികളും നതാലിയയുടെ ഉടമസ്ഥതയിലാണ്.