പ്രീയപ്പെട്ട ദിനപ്പത്രങ്ങളേ, എവിടെ ഭാരത്‌ ബന്ദ്‌ വാര്‍ത്തകള്‍?

ദേശീയ തലത്തിലുള്ള പ്രധാന ദിനപ്പത്രങ്ങള്‍ ഒട്ടുമിക്കവയും ഭാരത്‌ ബന്ദിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നാണ്‌ അദ്ദേഹം ആരോപിക്കുന്നത്.

Updated: Sep 11, 2018, 04:20 PM IST
പ്രീയപ്പെട്ട ദിനപ്പത്രങ്ങളേ, എവിടെ ഭാരത്‌ ബന്ദ്‌ വാര്‍ത്തകള്‍?

ന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മറ്റ് 20 പ്രതിപക്ഷ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10ന് രാജ്യമൊട്ടാകെ നടത്തിയ ഭാരത്‌ ബന്ദിനെ ദേശീയ മാധ്യമങ്ങള്‍ അവഗണിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാഘവ് ഭാല്‍.

രാജ്യത്തെ അന്‍പത് ശതമാനത്തിലധികം വരുന്ന വോട്ടര്‍മാരുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത് ദേശീയ സമരം തന്നെയായിരുന്നു. സ്വാഭാവികമായും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പിറ്റേദിവസത്തെ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുമാണ്.

എന്നാല്‍ സമരത്തെക്കുറിച്ചുള്ള പ്രധാന റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ലാതെയാണ് ദേശീയ ദിനപത്രങ്ങള്‍ ഇറങ്ങിയതെന്ന് രാഘവ് ഭാല്‍ പറയുന്നു.

ദേശീയ തലത്തിലുള്ള പ്രധാന ദിനപ്പത്രങ്ങള്‍ ഒട്ടുമിക്കവയും ഭാരത്‌ ബന്ദിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നാണ്‌ അദ്ദേഹം ആരോപിക്കുന്നത്.

ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ്‌ ഓഫ് ഇന്ത്യ തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങള്‍ ഭാരത്‌ ബന്ദ്‌  വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ ചെറിയ കോളത്തിലൊതുക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ആറാം പേജിലാണ് ഭാരത് ബന്ദിന്‍റെ റിപ്പോര്‍ട്ടുകള്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സമരം ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രമാണ് കാര്യമായ ചലനമുണ്ടാക്കിയതെന്നും അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇന്റര്‍പോള്‍ കേസ്, ബാബറി വിചാരണ, നാഷണല്‍ ഹെറാള്‍ഡ് കേസ് എന്നിവയ്ക്ക് ടൈംസ്‌ ഓഫ് ഇന്ത്യ മുന്‍പേജില്‍ പ്രാധാന്യം നല്‍കിയപ്പോള്‍ ബന്ദ്‌ വാര്‍ത്തയെ ചെറിയ കോളത്തില്‍ ഒതുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.