close

News WrapGet Handpicked Stories from our editors directly to your mailbox

ഓണത്തുമ്പികൾ പാറിനടക്കുന്ന ചിങ്ങവെയിലില്‍ പൊന്നോണം!!

മലയാളിയുടെ ഗൃഹാതുര സ്മരണകളുയർത്തി ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം. 

Updated: Sep 11, 2019, 11:33 AM IST
ഓണത്തുമ്പികൾ പാറിനടക്കുന്ന ചിങ്ങവെയിലില്‍ പൊന്നോണം!!

മലയാളിയുടെ ഗൃഹാതുര സ്മരണകളുയർത്തി ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം. 

കോടിയുടുത്തും മുറ്റത്ത് വലിയ പൂക്കളം തീർത്തും ആഘോഷ തിമിർപ്പിലാണ് ഓരോരുത്തരും. ചിങ്ങപിറവി മുതല്‍ കാത്തിരുന്ന ആ പൊന്നോണമാണിന്ന്.

പ്രത്യാശയുടെ വസന്തം വിരിയുന്ന നിറവിന്‍റെ പ്രതീകം പോലെ പ്രതീക്ഷയുടെ ചിറകു വിടർത്തിയെത്തുന്ന ചിങ്ങമാസത്തിലെ തിരുവോണം, സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകം കൂടിയാണ്.

മാവേലി തമ്പുരാന്‍ വീട്ടുമുറ്റങ്ങളില്‍ വിരുന്നെത്തുമെന്നാണ് ഐതിഹ്യം. അതിനായി കാത്തിരിക്കുകയായിരുന്നു പത്തുനാള്‍.

കാവും, തൊടിയും, പാടവും, കുന്നും താണ്ടി പൂവ് നുള്ളാൻ തുമ്പികളെ പോലെ പാറി നടന്ന ഭൂതകാലം മലയാളിയ്ക്ക് ഉണ്ടായിരുന്നു. 

അവ തുമ്പപ്പൂ പോലെ പരിശുദ്ധമായിരുന്നു. പിന്നീടെപ്പോഴോ അവയെല്ലാം നഷ്ടപ്പെട്ടു. എങ്കിലും ഓരോ ഓണക്കാലവും നൻമയുടെ പൂമരങ്ങൾ തളിര്‍ക്കാനുള്ളതാണ്.

ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലത്തിന്‍റെ ഓര്‍മ്മയാണ് ഓണം. പ്രതീക്ഷയുടെ നിറവാണ് ഓണം. നിറഞ്ഞ മനസ്സിന്‍റെ നിറമാണ് ഓണം.

ഓണത്തുമ്പികൾ പാറിനടക്കുന്ന ചിങ്ങവെയിലില്‍ മാവേലിത്തമ്പുരാനെ നമുക്കൊന്നുചേര്‍ന്ന് വരവേല്‍ക്കാം.

വടം വലിയും ഉറിയടിയുമെല്ലാമായി ഓണാഘോഷങ്ങള്‍ തകര്‍ക്കുകയാണ്. തൂശനിലയില്‍ സമൃദ്ധി വിളിച്ചോതുന്ന വിഭവസമൃദ്ധമായ സദ്യയാണ് തിരുവോണത്തിന് പ്രധാനം. ഓരോ ഓണക്കാലവും ഒരുമയുടെ ഓര്‍മ്മപ്പെടുത്തലാണ്.

Tags: