ഗന്ധർവ്വ ലോകത്ത് പത്മരാഗം പെയ്തിറങ്ങുമ്പോൾ...

പി.പത്മരാജൻ മലയാളികൾക്ക് സമ്മാനിച്ച ആസ്വാദനത്തിന്റെ അനുഭവം സമാനതകളില്ലാത്തതാണ്!!

Updated: May 23, 2020, 02:08 PM IST
ഗന്ധർവ്വ ലോകത്ത് പത്മരാഗം പെയ്തിറങ്ങുമ്പോൾ...

പി.പത്മരാജൻ മലയാളികൾക്ക് സമ്മാനിച്ച ആസ്വാദനത്തിന്റെ അനുഭവം സമാനതകളില്ലാത്തതാണ്!!

മനുഷ്യ വികാരങ്ങളെ ഇത്ര മനോഹരമായി ആവിഷ്ക്കരിച്ച ഹൃദയം കൊണ്ട് സ്നേഹിക്കുന്നതിന്റെ ആഴവും പരപ്പും മലയാളിക്ക് കാട്ടിതന്ന പത്മരാജൻ തന്റെ സിനിമകളായാലും കഥകളായാലും എല്ലാം ഹൃദയ താളമായിരുന്നു. 

നിങ്ങൾ ഗന്ധർവ്വനെ പ്രണയിച്ചിട്ടുണ്ടോ, നിങ്ങൾ മഴയ്ക്കാപ്പം കാമുകിയെ കണ്ടിട്ടുണ്ടോ.. ചുംബിച്ച ചുണ്ടുകൾക്ക് വിടനൽകാൻ പറഞ്ഞിട്ടുണ്ടോ .. മുന്തിരിതോപ്പുകളിൽ കാമുകിയ്ക്കൊപ്പം പ്രണയിച്ച് നടന്നിട്ടുണ്ടോ? ചുംബനം എന്ന വികാരത്തെ ആസ്വദിച്ചിട്ടുണ്ടോ..?

വാകപ്പൂക്കള്‍ വിതറിയ സ്റ്റേഷന്‍, ചിത്രങ്ങള്‍ പങ്കുവച്ച് റെയില്‍വേ...

 

അവിടെയാണ് പി.പത്മരാജൻ ഹൃദയത്തിൽ വികാരങ്ങളുടെ കനൽ കോരിയിട്ടത്. എത്ര മനോഹരമായാണ് മനുഷ്യ ബന്ധങ്ങളെ വരച്ച് കാട്ടിയത്. ഹൃദയം വികാരങ്ങളുടെ കടലാണ്. അതിൽ നിന്ന് ഓരോ തുള്ളിയും പല അളവിൽ പുറത്ത് വരുന്നു. 

ചിലർക്ക് പ്രണയമായി, ചിലർക്ക് വിരഹമായി, ദുഃഖമായി സന്തോഷമായി, നൊമ്പരമായി ഒക്കെ അതിങ്ങനെ നിലകൊള്ളും. എന്തൊരു മനോഹാരിതയാണ്. 

മികച്ച സ്വീകാര്യത നേടി AIYF-ന്‍റെ പേപ്പർ ചലഞ്ച്!!

 

ലോലയെ ചുംബിച്ച് ക്ലാരയ്ക്കൊപ്പം മഴ നനഞ്ഞ് മുന്തിരിത്തോപ്പുകളിൽ പ്രണയിച്ച് നടന്ന് ഹൃദയങ്ങളിൽ വികാരത്തിന്റെ സുവർണ്ണ നിമിഷങ്ങൾ തീർത്ത പത്മരാജൻ ഹൃദയങ്ങൾ കീഴടക്കിയത് ഗന്ധർവ്വ ലോകത്തെ പത്മരാഗങ്ങളെ മണ്ണിലിറക്കി തന്നെയാണ്. 

ഗന്ധർവ്വ ലോകത്ത്  പത്മരാഗങ്ങൾ പെയ്തിറങ്ങുന്നത് പ്രണയ മഴയായാണ്. പകരം വെയ്ക്കാൻ മറ്റൊരാളില്ലാത്ത ശൂന്യത അതിലുമപ്പുറം അവസാനമില്ലാത്ത വികാരങ്ങൾ മഴയായി പെയ്തിറങ്ങുന്നത്.

അതിനൊക്കെ ഓരേയൊരു താളമാണ് ചുംബനത്തിന്റെ താളം. ഈണമാകട്ടെ ഹൃദയമിടിപ്പും. അതെ ഓർമ്മകളിലെ ഇന്നലെകളിൽ പത്മരാജനേക്കാൾ നല്ലൊരു പ്രണയ ഗന്ധർവ്വനില്ല ..