ആഘോഷങ്ങളിലും ഉത്സവങ്ങളിലും താരമായി പാവക്കൂത്ത്

ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഒക്കെ താരമാവുകയാണ് പാവക്കൂത്ത്.ഘോഷയാത്രകളില്‍ വര്‍ണ്ണ ശബളമാക്കുന്നതിന് ഈ കലാരൂപം ഒഴിച്ചു കൂടാന്‍ കഴിയാത്ത ഘടകമായി കഴിഞ്ഞു.ഓണം വാരാഘോഷം ആകട്ടെ,ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ആകട്ടെ,പള്ളി പെരുന്നാള്‍ ആകട്ടെ,സ്കൂള്‍,കോളേജ് എന്നിവിടങ്ങളിലെ പരിപാടികള്‍ ആകട്ടെ അതൊക്കെ വര്‍ണ്ണാഭമാക്കുന്നതിന് ഇന്ന് പാവക്കൂത്ത് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമാണ്.

Updated: Feb 7, 2020, 03:34 AM IST

2019 ലെ ഓണം വരഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നടന്ന വാരാഘോഷ സമാപന ഘോഷയാത്രയില്‍ ഇരുന്നൂറില്‍ പരം കലാരൂപങ്ങളെ പിന്നിലാക്കി ഒന്നാമതായി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയതും പാവക്കൂത്താണ്.പല രൂപങ്ങളിലാണ് പാവക്കൂത്തിനുള്ള പാവകള്‍ തയ്യാറാക്കിയിരിക്കുന്നത്

ഇതില്‍ അപ്പുപ്പന്‍,അമ്മുമ്മ,ആന,അങ്ങനെ പല രൂപങ്ങളും ഉണ്ട്.ഓരോ ആഘോഷത്തിന്‍റെയും പ്രാധാന്യം അനുസരിച്ച് പാവകള്‍ തയ്യാറാക്കും. എട്ട് അടിയിലധികം ഉയരം ഉള്ള പാവകള്‍ മുതല്‍ പത്തും പന്ത്രണ്ടും അടി ഉയരമുള്ള പാവകള്‍ പോലും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ഓരോന്നും പ്രത്യേക പരിശീലനം നേടിയവര്‍ തലയില്‍ പ്രത്യേക രീതിയില്‍ ഘടിപ്പിക്കുകയും ചെണ്ടയുടെയും മറ്റ് വാധ്യോപകരണങ്ങളുടെയും താളത്തില്‍ നൃത്തം ചവിട്ടുകയും ചെയ്യും.ഓരോ പാവയ്ക്കും ഓരോ രീതിയിലാണ് അലങ്കാരങ്ങള്‍.

ആന ഒരു രീതിയില്‍ അപ്പുപ്പന്‍,അമ്മുമ്മ,ഡിജിറ്റല്‍ തെയ്യം എന്നിവ മറ്റൊരു രീതിയില്‍ അങ്ങനെ വ്യത്യസ്തതയാണ് പാവക്കൂത്തിന്‍റെ പ്രത്യേകത.

തിരിവനന്തപുരം കിളിമാനൂര്‍ സ്വദേശി അനില്‍ ആണ് ഈ കലാരൂപത്തിനായി ഒരു സമിതി രൂപീകരിച്ചത്.അനില്‍ ആര്‍ട്സ് എന്ന ഈ സമിതിയില്‍ ഇരുപത്തഞ്ചോളം രൂപങ്ങളാണ് ഇപ്പോള്‍ പാവക്കൂത്തിനായുള്ളത്.മറ്റ് ചിലരും ഇപ്പോള്‍ ഈ മേഖലയിലേക്ക് കടന്ന് വരുന്നുണ്ട്.ഒരു കലാരൂപം എന്ന നിലയ്ക്ക് വലിയ സ്വീകാര്യതയാണ് ആസ്വാദകരില്‍ നിന്നും പാവക്കൂത്തിന് ലഭിക്കുന്നത്.