)
പ്രശസ്ത പോപ്പ് താരം സെലീന ഗോമസും സംഗീത സംവിധായകൻ ബെന്നി ബ്ലാങ്കോയും കാലിഫോർണിയയിലെ സാൻ്റാ ബാർബറയിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. 2023 ൽ പ്രണയം പ്രഖ്യാപിക്കുകയും 2024 ഡിസംബറിൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പങ്കുവച്ചു.
സാൻ്റാ ബാർബറയിൽ 70 ഏക്കര്‍ വരുന്ന സ്വകാര്യ പ്ലാന്റേഷനിലാണ് വിവാഹ വേദി ഒരുക്കിയിരുന്നത്.ടെയ്ലര് സ്വിഫ്റ്റ്, പാരിസ് ഹില്‍ട്ടണ്‍, സ്റ്റീവ് മാര്ട്ടിന്, മാര്ട്ടിന് ഷോര്‍ട്ട്, പോള്‍ റൂഡ് എന്നീ സെലിബ്രിറ്റികൾ അടങ്ങിയ മുന്നൂറോളം അതിഥികള്‍ വിവാഹത്തിൽ പങ്കെടുത്തു.
ഫ്ളോറല്‍ ഹാല്‍ട്ടര്‍ നെക്ക്ലൈനും ഓപ്പണ്‍ ബാക്കുള്ള വൈറ്റ് ഗൌണിനൊപ്പം ഡയമണ്ട് ആഭരണങ്ങളായിരുന്നു സെലീന ധരിച്ചത്.കറുപ്പ് സ്യൂട്ടായിരുന്നു ബെന്നിയുടെ വേഷം. 33 കാരിയായ സെലീനയും 37 കാരനായ ബെന്നിയും 2023 ഡിസംബറിലാണ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. 2024 ഡിസംബറിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.ഒരു മില്ല്യണ്‍ ഡോളറിൻ്റെ ഡയമണ്ട് റിങ് നല്‍കിയാണ് ബെന്നി സെലീനയെ പ്രൊപ്പോസ് ചെയ്തത്.
ജസ്റ്റിൻ ബീബറുമായി മുൻപ് സെലീന പ്രണയത്തിലായിരുന്നു. എട്ട് വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും 2018 ൽ വേർപിരിഞ്ഞു. ജസ്റ്റിൻ ഹേലി ബാൾഡ്വിനെ കല്യാണം കഴിച്ചു. ബെന്നിയുമായി സെലീനക്ക് പത്ത് വർഷത്തെ സൌഹൃദം ഉണ്ട്. ജസ്റ്റിൻ്റെ സൃഹത്തുകൂടിയായ ബെന്നി സെലീനയോടൊപ്പം ഒരുമിച്ച് മ്യൂസിക്ക് ആൽബത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.