close

News WrapGet Handpicked Stories from our editors directly to your mailbox

പ്രളയത്തില്‍ പതറാത്ത ഒരമ്മ; സുബ്ഹാന് ഇന്ന് ഒന്നാം പിറന്നാള്‍!!

നാവികസേനയുടെ വെല്ലി൦ഗ്ടൺ ഐലൻഡിലെ സഞ്ജീവനി ആശുപത്രിയിൽ സാജിത ആൺകുഞ്ഞിനു ജന്മം നൽകി. 

Sneha Aniyan | Updated: Aug 18, 2019, 07:11 PM IST
 പ്രളയത്തില്‍ പതറാത്ത ഒരമ്മ; സുബ്ഹാന് ഇന്ന് ഒന്നാം പിറന്നാള്‍!!

2018ലെ പ്രളയക്കാലത്ത് വാര്‍ത്തകള്‍ നിറഞ്ഞ വ്യക്തിയായിരുന്നു  ആലുവ ചെങ്ങമനാട് കളത്തിങ്ങൽ സാജിത ജബീല്‍!!

പൂർണ ​ഗർഭിണിയായ സാജിതയെ നേവി ഹെലികോപ്റ്റര്‍ വഴി രക്ഷിച്ച നിമിഷങ്ങള്‍  ആരും മറക്കാനിടയില്ല. 

2018 ഓഗസ്റ്റ് 17 രാവിലെ ഒമ്പതുമണിയോടെയാണ് വെള്ളക്കെട്ടുകള്‍ക്ക് നടുവില്‍ പതറാതെ, പ്രസവ വേദനയെ അവഗണിച്ച് ഒരമ്മ ധൈര്യം കാണിച്ചത്. 

ചെങ്ങമനാട് മുസ്ലീം പള്ളിയുടെ ടെറസില്‍ അഭയം തേടിയിരുന്ന പൂര്‍ണ ഗര്‍ഭിണിയായിരുന്ന സാജിതയെ അതിസാഹസികമായാണ് നേവി ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. 

സാജിതയുടെ കൈകളില്‍ ബെല്‍റ്റുക്കെട്ടി ഹെലികോപ്റ്ററിലെത്തിക്കുന്ന നാവികസേന ഉദ്യോഗസ്ഥരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.  

പിറ്റേന്ന് നാവികസേനയുടെ വെല്ലി൦ഗ്ടൺ ഐലൻഡിലെ സഞ്ജീവനി ആശുപത്രിയിൽ സാജിത ആൺകുഞ്ഞിനു ജന്മം നൽകി. 

ആകാശത്തെയും ഭൂമിയും സാക്ഷിയാക്കി ജനിച്ച സാജിതയുടെ മകന്‍ സുബ്ഹാന്‍റെ ഒന്നാം പിറന്നാളാണിന്ന്. 

രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ കമാൻഡർ വിജയ് വർമ്മയും ഭാര്യയും സുബ്ഹാനെ കാണാനെത്തി. 

പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ബെല്‍റ്റില്‍ തൂങ്ങി ഹെലികോപ്റ്ററില്‍ കയറിയ സാജിതയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

അന്നത്ര ധൈര്യം കാണിച്ചെങ്കിലും ഹെലിക്കോപ്റ്ററിലേക്ക് കയറിലൂടെ കയറിയത് ആലോചിക്കുമ്പോള്‍ ഇപ്പോഴും പേടിയാണെന്നാണ് സാജിത പറയുന്നത്.  

നാവികസേനയോടുള്ള നന്ദിയായിട്ടാണ് കുഞ്ഞിന് അവർ നിർദേശിച്ച സുബ്ഹാൻ എന്ന പേര് സാജിത നല്‍കിയത്. 

സുബ്ഹാനെ കൂടാതെ നയീം, നുഐ൦ എന്നീ രണ്ട് മക്കളുണ്ട് സാജിതയ്ക്ക്. അന്നത്തെ സംഭവങ്ങള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും അതിശയം തോന്നുമെന്നാണ് ഭര്‍ത്താവ് ജബീല്‍ പറയുന്നത്.