ശ്രാവണിയ്ക്ക് നടനടക്കം മൂന്ന് പേരുമായി ബന്ധം; വിവാഹ വാഗ്ദാനം, ഒടുവില്‍ ആത്മഹത്യ

പല ഘട്ടത്തില്‍ ഇവര്‍ മൂന്നു പേരുമായി ശ്രാവണി ബന്ധം പുലര്‍ത്തിയിരുന്നു. ഓരോരുത്തരും താരത്തിന് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

Written by - Sneha Aniyan | Last Updated : Sep 18, 2020, 05:03 PM IST
  • ഇവര്‍ മൂന്നു പേരുമാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി ശ്രാവണി പറഞ്ഞിരിക്കുന്നത്.
  • മറ്റുള്ളവരുമായുള്ള ബന്ധത്തെ ചൊല്ലി ഇവര്‍ മൂന്നുപേരും നടിയെ ഉപദ്രവിക്കുമായിരുന്നു.
ശ്രാവണിയ്ക്ക് നടനടക്കം മൂന്ന് പേരുമായി ബന്ധം; വിവാഹ വാഗ്ദാനം, ഒടുവില്‍ ആത്മഹത്യ

ഹൈദരാബാദ്: സീരിയല്‍ നടി ശ്രാവണിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. നടനും നിര്‍മ്മാതാവും ഉള്‍പ്പടെ മൂന്നു പേരെയാണ് ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ..!

പല ഘട്ടത്തില്‍ ഇവര്‍ മൂന്നു പേരുമായി ശ്രാവണി ബന്ധം പുലര്‍ത്തിയിരുന്നു. ഓരോരുത്തരും താരത്തിന് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ടിവി താരം അമ്പാടി ദേവരാജ റെഡ്ഡി, സ്ഥലകച്ചവടക്കാരന്‍ മംഗമുത്തുല സായ കൃഷ്ണ റെഡ്ഡി, നിര്‍മ്മാതാവ് ഗുമ്മകൊണ്ട അശോക്‌ എന്നിവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ അപവാദപ്രചരണം, 19കാരി ജീവനൊടുക്കി... രണ്ടു പേര്‍ അറസ്റ്റില്‍

സെപ്റ്റംബര്‍ എട്ടിനാണ് ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിയായ ശ്രാവണി ജീവനൊടുക്കിയത്. ദേവരാജയുമായാണ് താരം ഒടുവില്‍ സംസാരിച്ചത്. ഇതില്‍ ഇവര്‍ മൂന്നു പേരുമാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നു ശ്രാവണി പറഞ്ഞിട്ടുണ്ട്.

നടിമാരുടെയും അവതാരകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റില്‍‍... 25കാരന്‍ അറസ്റ്റില്‍

മറ്റുള്ളവരുമായുള്ള ബന്ധത്തെ ചൊല്ലി ഇവര്‍ മൂന്നുപേരും നടിയെ ഉപദ്രവിക്കുമായിരുന്നു. താരം ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് ദേവരാജ റെഡ്ഡിയ്ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങിയ താരത്തെ സായ് കൃഷ്ണ റെഡ്ഡി കാണുകയും ദേവരാജ റെഡ്ഡിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

More Stories

Trending News