സരിതയായാലും സ്വപ്നയായാലും സോളാറായാലും സ്വർണ്ണമായാലും... പ്രാസമൊപ്പിച്ച് ട്രോളർമാര്‍!

സ്വർണ്ണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കും ഐടി സെക്രട്ടറിക്കും മേലുള്ള രാഷ്ട്രീയ കുരുക്കുകൾ മറുകുന്നതിനിടയിലും സോഷ്യൽ മീഡയിൽ ട്രോളുകളുടെ ബഹളമാണ്.  

Last Updated : Jul 8, 2020, 12:55 PM IST
  • ഐക്യ ജനാധിപത്യ മുന്നണിക്ക് സരിത നായർ ആയിരുന്നു കൂട്ടെങ്കിൽ ഇടത് പക്ഷ ജനാധിപത്യമുന്നണിക്ക് സ്വപ്നയുണ്ട്. ഇങ്ങനെ നീളുന്ന ട്രോളുകൾ ചിരിയിലൂടെ ചിന്തിപ്പിക്കുകയാണ്.
  • ആരോപണങ്ങളിലും ആക്ഷേപങ്ങളിലും തൽക്കാലം മൗനം പാലിക്കാനാണ് സിപിഎം സൈബർ പോരാളികൾക്കും നേതാക്കൾക്കും നിർദേശം ലഭിച്ചതോടെ ആ ഭാഗത്ത് നിന്നുള്ള ട്രോളുകൾ കുറവാണ്.
സരിതയായാലും സ്വപ്നയായാലും സോളാറായാലും സ്വർണ്ണമായാലും... പ്രാസമൊപ്പിച്ച് ട്രോളർമാര്‍!

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കും ഐടി സെക്രട്ടറിക്കും മേലുള്ള രാഷ്ട്രീയ കുരുക്കുകൾ മറുകുന്നതിനിടയിലും സോഷ്യൽ മീഡയിൽ ട്രോളുകളുടെ ബഹളമാണ്.  

യുഡിഎഫിന് സോളാർ സരിതയെങ്കിൽ ഇടത് പക്ഷത്തിന് സ്വർണം സ്വപ്നയുണ്ടെന്നാണ് ട്രോളർമാരുടെ നിലപാട്. എന്നാൽ ആരോപണങ്ങളിലും ആക്ഷേപങ്ങളിലും തൽക്കാലം മൗനം പാലിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. 

ആദ്യ ആറു മാസത്തില്‍ വിരാടിനൊപ്പം കഴിഞ്ഞത് 21 ദിവസം മാത്രം -അനുഷ്ക പറയുന്നു

അതുകൊണ്ട് തന്നെ സൈബർ സഖാക്കൾ രംഗത്തിറങ്ങിയിട്ടില്ല. രണ്ട് മുന്നണികൾക്കും സ്ത്രീ തന്നെയാണ് വിനയായത്. രണ്ടിടത്തും ‘സ’യിൽ തന്നെ തുടക്കം. ഒന്ന് സരിതയെങ്കിൽ മറ്റൊന്ന് സ്വപ്ന. ഐക്യ  ജനാധിപത്യ മുന്നണിക്ക് സരിത നായർ ആയിരുന്നു കൂട്ടെങ്കിൽ ഇടത് പക്ഷ ജനാധിപത്യമുന്നണിക്ക് സ്വപ്നയുണ്ട്. ഇങ്ങനെ നീളുന്ന ട്രോളുകൾ ചിരിയിലൂടെ ചിന്തിപ്പിക്കുകയാണ്.  

Viral Video: കടല്‍ വെള്ളത്തില്‍ അവസാനിച്ച വിവാഹ ഫോട്ടോഷൂട്ട്‌!

എന്നാൽ ആരോപണങ്ങളിലും ആക്ഷേപങ്ങളിലും തൽക്കാലം മൗനം പാലിക്കാനാണ് സിപിഎം സൈബർ പോരാളികൾക്കും നേതാക്കൾക്കും നിർദേശം ലഭിച്ചതോടെ ആ ഭാഗത്ത് നിന്നുള്ള ട്രോളുകൾ കുറവാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ മുഖ്യ മന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞതോടെ ഇടത് സഹയാത്രികർ സോഷ്യൽ മീഡിയയിൽ സജീവത കൈവരിച്ചിട്ടുണ്ട്. പ്രതിരോധം തീർക്കുന്നതിനായി ട്രോളുകളുമായി രംഗത്ത് വന്നിട്ടുണ്ട്. 

കേന്ദ്രം അന്വേഷിക്കട്ടേ എന്നു പറയുന്ന സൈബർ സഖാക്കൾ, സ്വപ്ന കോൺസുലേറ്റിൽ എത്തിയതെങ്ങനെ എന്നും  ചോദ്യം ഉയർത്തുന്നു. പുതിയ വിവാദമോ കോറോണയുടെ തീവ്രതയോ ഈ ആക്ഷേപങ്ങളെ മുക്കും അല്ലെങ്കിൽ മുക്കിപ്പിക്കും. അതുവരെ മാത്രമേ സ്വർണ്ണ കടത്തിനും ആയുസുള്ളൂ എന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രശ്നം കൂടുതൽ വഷളായാൽ എല്ലാം ഐടി സെക്രട്ടറിക്കുമേൽ ചാരി തടിതപ്പണം.\

സന്തോഷ വാര്‍ത്ത! കൈകള്‍ തൊടാതെ ഇനി 'ATM'ലൂടെ പാനി പൂരി

ഐടി വകുപ്പിൽ സ്വപ്നയുടെ നിയമനം സംബന്ധിച്ച്  സർക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഐ ടി സെക്രട്ടറി അവധിക്ക് അപേക്ഷയും നൽകി.അതേ സമയം വിഷയം മൂർച്ചയുള്ള രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപിയും കോൺഗ്രസും. ബിജെപിയാകട്ടെ സ്വർണ്ണക്കടത്തിനൊപ്പം സോളാറും ചർച്ചയാകുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ്.

Trending News