മോദിയുടെ സസ്യാഹാര നയതന്ത്രം ട്രംപിനോട് !

ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ്‌  ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളാണ്.ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ.ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവില്‍ ഇടംപിടിച്ചിരിക്കുന്നത്.

Last Updated : Feb 23, 2020, 09:56 PM IST
  • തിങ്കളാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവര്‍ ഇന്ത്യയിലെത്തുക.ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല കിട്ടിയത്. ഗുജറാത്തി ശൈലിയില്‍ തയ്യാറാക്കിയ സസ്യാഹാരം മാത്രമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
മോദിയുടെ സസ്യാഹാര നയതന്ത്രം ട്രംപിനോട് !

അഹമ്മദാബാദ്: ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ്‌  ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളാണ്.ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ.ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവില്‍ ഇടംപിടിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവര്‍ ഇന്ത്യയിലെത്തുക.ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല കിട്ടിയത്.  ഗുജറാത്തി ശൈലിയില്‍ തയ്യാറാക്കിയ സസ്യാഹാരം മാത്രമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.എല്ലാ ഭക്ഷ്യവിഭവങ്ങളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാകും അതിഥികള്‍ക്ക് നല്‍കുക.

ട്രംപ് സസ്യാഹാര പ്രിയനോ എന്ന ചോദ്യമാണ് ഈ മെനു കാണുമ്പോള്‍ ഉയരുന്നത്.അതോ ഗുജറാത്തില്‍ ട്രംപിനെ സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ മെനുവിലെ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് തയ്യാറാക്കിയതോ,എന്തായാലും സസ്യഭുക്ക് അല്ലാത്ത ട്രംപിന് ഗുജറാത്തി സസ്യാഹാരങ്ങള്‍ ഇഷ്ടമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ നാട്ടില്‍ തന്‍റെ ചങ്ങാതിക്കായി പ്രത്യേകം തയ്യാറാക്കുന്ന വിഭവങ്ങള്‍ മോശമാകുന്നതിന് സാധ്യതയും ഇല്ല,മാംസ ഭക്ഷണം കഴിക്കുന്ന ട്രംപ് സസ്യാഹാരം കഴിക്കുന്നത്‌ പോലും നയതന്ത്രമാണല്ലോ?  ഭക്ഷണത്തിന് പുറമേ നരേന്ദ്രമോദി തന്‍റെ നാട്ടിലെത്തുന്ന ട്രംപിനായി എന്തെല്ലാമാണ് ഒരുക്കിയിരിക്കുന്നത് എന്നകാര്യത്തില്‍ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്.എന്തായാലും മോദിയുടെ ഭക്ഷണ നയതന്ത്രം എത്രമാത്രം ഗുണം ചെയ്യുമെന്ന് മനസിലാക്കാന്‍ ഇനിയും സമയമെടുക്കും.

More Stories

Trending News