ആകാശത്തു പോലും അവകാശങ്ങള്‍ നഷ്ടമാകുന്നവര്‍ക്ക് ഒരു ദിനം

ഉയര്‍ന്ന തുക മുടക്കി ആകാശത്ത് യാത്ര ചെയ്യുന്നവര്‍ക്ക് പോലും സുരക്ഷിതത്വം ഇല്ലാത്ത രാജ്യത്ത് താഴെ മണ്ണില്‍ അതില്‍ക്കൂടുതല്‍ ആളുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് എങ്ങനെയാണ് ചിന്തിക്കാനാവുക? 

Last Updated : Dec 10, 2017, 11:51 AM IST
ആകാശത്തു പോലും അവകാശങ്ങള്‍ നഷ്ടമാകുന്നവര്‍ക്ക് ഒരു ദിനം

ഇക്കുറി മനുഷ്യാവകാശ ദിനം പുലര്‍ന്നതു തന്നെ അത്ര നല്ലതല്ലാത്ത വാര്‍ത്ത‍ കേട്ടു കൊണ്ടാണ്. വിമാനത്തിനുള്ളില്‍ ആളുകള്‍ക്കൊപ്പം സഞ്ചരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായിരിക്കുന്നു. ഉയര്‍ന്ന തുക മുടക്കി ആകാശത്ത് യാത്ര ചെയ്യുന്നവര്‍ക്ക് പോലും സുരക്ഷിതത്വം ഇല്ലാത്ത രാജ്യത്ത് താഴെ മണ്ണില്‍ അതില്‍ക്കൂടുതല്‍ ആളുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് എങ്ങനെയാണ് ചിന്തിക്കാനാവുക? 

ഓര്‍മ്മപ്പെടുത്തലാണ്. അത്രയൊന്നും അവകാശങ്ങള്‍ ആശയതലങ്ങളില്‍ നിന്ന് ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നിട്ടില്ല. ബോധതലത്തില്‍ നിന്ന് പ്രായോഗികതയിലേയ്ക്ക് അതിന് ഇനിയും പ്രകാശവര്‍ഷങ്ങള്‍ ബാക്കിയുണ്ട്. 

തുല്യത, നീതി, അന്തസ്സ് തുടങ്ങിയവയ്ക്ക് വേണ്ടി ഒരുമിച്ചു നില്‍ക്കാം എന്നതാണ് ഇക്കുറി മനുഷ്യാവകാശ ദിന സന്ദേശം. എന്താണ് മനുഷ്യാവകാശമെന്നത് കൊണ്ട് അര്‍ഥമാക്കുന്നത്?  ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായില്‍ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. ഇത്തരത്തിലുള്ള സംരക്ഷണങ്ങള്‍ നിലനില്‍ക്കെ തന്നെ മനുഷ്യാവകാശങ്ങള്‍ ലോകമെമ്പാടും ഹനിക്കപ്പെടുന്നു എന്നത് സത്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജാതിമതഭേദമന്യേ അവകാശലംഘനം സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.

 

Somebody misbehaved with her in the flight Strict actions must be taken on this incident OMG she is Crying  . . . . . . . #repost #flightattendant #misbehaving #terrible #actions #kashmir #india #indian #fools #live #zaira #zairawasim #bolllywood #video #viral #follow4follow #like4like #airport #fans

A post shared by zaira wasim (zaira_wasimworld) on

ഇന്ത്യയിലുടനീളം അന്യായമായുള്ള തടങ്കലില്‍ വയ്പ്പും ലോക്കപ്പ് മര്‍ദ്ദനവും പതിവാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താലെന്ന ഓമനപ്പേരില്‍ നിത്യവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. കുട്ടികളോടുള്ള അതിക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിലും അരങ്ങേറുന്നു. ലോകം ഏറെ പുരോഗമിച്ചിട്ടും മനുഷ്യാവകാശത്തെ അമർച്ച ചെയ്യാനുളള പ്രവണതയിൽ മാറ്റമില്ലാത്തത് ലജ്ജാകരമാണ്. മാനവിക മൂല്യങ്ങളെ പരിരക്ഷിക്കേണ്ടതിന്‍റെ ഓർമ്മപ്പെടുത്തലുമായി ഒരു മനുഷ്യാവകാശ ദിനവും കടന്നു പോകുമ്പോൾ അവകാശ ലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്താൻ ഈ ദിനം ഊർജം പകരുമെന്ന് പ്രത്യാശിക്കുക മാത്രമേ ചെയ്യാനുള്ളൂ.

കരഞ്ഞുകൊണ്ട്‌ ആ വീഡിയോയില്‍ സൈറ ഓര്‍മ്മിപ്പിക്കുന്നുണ്ട്,

നിങ്ങള്‍ സ്വയമല്ലാതെ ആരുമുണ്ടാവില്ല, ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍. അതേ, അതു തന്നെയാണ്.

നോക്കുകുത്തികളുടെ ലോകമെന്നു തിരിച്ചറിയാനുള്ള പക്വത ഉണ്ടായാല്‍ മതി. 

More Stories

Trending News