സി൦ഗിള്‍ പസങ്കള്‍ക്കായൊരു ദിനം...

സത്യത്തില്‍ 1993 മുതലേ ചൈനയില്‍ ഈ ദിവസം സി൦ഗിള്‍ ഡേ ആയി ആഘോഷിക്കുന്നുണ്ട്.

Updated: Nov 11, 2019, 07:26 PM IST
സി൦ഗിള്‍ പസങ്കള്‍ക്കായൊരു ദിനം...

ഇന്ന്‍ നവംബര്‍ 11, സാധാരണ ദിവസങ്ങളുടെ പട്ടികയില്‍ പെട്ടിരുന്ന ഒരു ദിവസമായിരുന്നെങ്കിലും രാവിലെ മുതല്‍ സോഷ്യല്‍ മീഡിയ ഇന്നത്തെ ദിവസം ആഘോഷിക്കുകയാണ്, പ്രത്യേകിച്ച് യുവാക്കള്‍. 

അങ്ങനെ ആഘോഷിക്കാന്‍ മാത്രം എന്താണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്നല്ലേ? ഇന്നാണ് "ലോക സി൦ഗിള്‍ ഡേ". 

രാവിലെ മുതല്‍ സി൦ഗിളായവരും, തേപ്പുകിട്ടിയവരും, എന്തിന് വിവാഹിതര്‍ പോലും സി൦ഗിള്‍ പസങ്കള്‍ സ്റ്റാറ്റസ് ഇട്ട് ഇന്നത്തെ ദിവസം ആഘോഷിക്കുകയാണ്.

എന്ത് കൊണ്ട് ഇന്നത്തെ ദിനം തന്നെ സി൦ഗിള്‍ ഡേ ആയി ആഘോഷിക്കുന്നു? എന്നൊരു ചോദ്യം നമ്മുടെയുള്ളിലുണ്ടാവാം, മാത്രമല്ല പെട്ടെന്ന്‍ ഇങ്ങനെയൊരു പ്രത്യേകത  ഈ ദിവസത്തിന് വന്നെന്നും ചിന്തിക്കുന്നവരുണ്ടാവാം. 

സത്യത്തില്‍ 1993 മുതലേ ചൈനയില്‍ ഈ ദിവസം സി൦ഗിള്‍ ഡേ ആയി ആഘോഷിക്കുന്നുണ്ട്.

നവംബര്‍ 11 തന്നെ ഇതിനായി തിരഞ്ഞെടുതതിനും പ്രത്യേക കാരണമുണ്ട്. 11/11 എന്നത് നാല് സിംഗിള്‍ ആയവരെ സൂചിപ്പിക്കുന്നു!!

സി൦ഗിള്‍ ആയി ജീവിക്കുന്നതിലുള്ള അഭിമാന സൂചകമായാണ് ചൈനയിലെ പുരുഷന്മാരും സ്ത്രീകളും ഈ ദിനം ആഘോഷിക്കുന്നത്. 

ഇന്നത്തെ ദിവസം സി൦ഗിള്‍ ആയവര്‍ക്ക് മാത്രം പാര്‍ട്ടികളും മറ്റും നടത്താറുണ്ട്. എന്തൊക്കെയായാലും ഇന്നത്തെ ദിവസം കേരളത്തിലെ ആണ്‍പിള്ളേര്‍ പൊളിച്ചടുക്കുകയാണ്. 

സി൦ഗിളായവര്‍ക്ക് ആഘോഷിക്കാന്‍ ഒരു ദിവസം കിട്ടിയതിന്റെ സന്തോഷത്തിലാണ് യുവതലമുറ. ലോക ഷോപ്പിംഗ്‌ ദിവസമായും ഇന്നത്തെ ദിവസം ആഘോഷിക്കുന്നു.