close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്നത്തെ ശനിയുടെ പ്രത്യേകത അറിയണ്ടേ?

ഇന്ന് അമാവാസിയും കൂടാതെ ഉത്രം നക്ഷത്രവും. അതാണ് ഇന്നത്തെ ദിവസത്തിന്‍റെ സവിശേഷത.    

Ajitha Kumari | Updated: Sep 28, 2019, 12:36 PM IST
ഇന്നത്തെ ശനിയുടെ പ്രത്യേകത അറിയണ്ടേ?

ഇന്നത്തെ ശനിയ്ക്ക് ഒരു പ്രത്യേകതയുണ്ട്, എന്താന്നറിയണ്ടേ?

ഇന്ന് അമാവാസിയും കൂടാതെ ഉത്രം നക്ഷത്രവും. അതാണ് ഇന്നത്തെ ദിവസത്തിന്‍റെ സവിശേഷത. കലിയുഗവരദനായ ശ്രീ അയ്യപ്പന്‍റെ ജന്മനാളാണ് ഉത്രം നക്ഷത്രമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

ശാസ്താപൂജയ്ക്ക് പ്രധാനമായ ശനിയാഴ്ചയും ഉത്രം നാളും ഒന്നിച്ചുവരുന്ന ദിനത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയ്ക്കും വഴിപാടിനും ഗുണമേറെയാണ്. ശനിദോഷ നിവാരണത്തിനായി ശാസ്താ ക്ഷേത്രത്തില്‍ നടത്തുന്ന വഴിപാടാണ് നീരാജ്ഞനം.

ശനിദോഷ നിവാരണത്തിനായി കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് നല്ലതാണ്. നീരാജ്ഞനത്തിന് പുറമേ എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാര്‍ച്ചനയും ശനിദോഷത്തിന് നല്ലതാണ്.

ഇന്നത്തെ ദിവസം ശാസ്താ പഞ്ചരത്ന സ്ത്രോത്രമായ 'ലോകവീര്യം' എന്നു തുടങ്ങുന്ന മന്ത്രം ജപിക്കുന്നത്‌ നല്ലതാണ്. ഈ മന്ത്രം ജപിക്കുന്നത്‌ ശനിദോഷ പരിഹാരത്തിന് വളരെ ഉപയോഗമുണ്ടാകും.