കുടലിലെ കാൻസർ ഇന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തെറ്റായ ജീവിതശൈലി, മോശം ഭക്ഷണക്രമം എന്നിവ കാൻസർ രോഗ സാധ്യതയിൽ വലിയ പങ്ക് വഹിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമം, ചില വൈറ്റമിനുകളുടെ പങ്ക് എന്നിവ കാൻസറിനെ ചെറുക്കുന്നു.
വൈറ്റമിൻ ഡി കുടലിലെ കാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട വൈറ്റമിനാണെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നു. വൈറ്റമിൻ ഡിയ്ക്ക് കുടലിലെ കാൻസറിനെ തടയാനോ മന്ദഗതിയിലാക്കാനോ ഉള്ള കഴിവ് ഉണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ശരീരത്തിൽ വൈറ്റമിൻ ഡി കൂടുതൽ ഉള്ള ആളുകളിൽ വൻകുടൽ കാൻസർ സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. 39 ശതമാനത്തോളം അപകടസാധ്യത കുറയുന്നതായും പഠനങ്ങളിൽ കണ്ടെത്തി. സൂര്യപ്രകാശം കുറവ് ലഭിക്കുന്ന പ്രദേശങ്ങളിലെ ആളുകളിൽ വൻകുടൽ കാൻസറും ഇതുമൂലമുണ്ടാകുന്ന മരണനിരക്കും കൂടുതലാണെന്ന് ഗവേഷണങ്ങളിൽ വ്യക്തമാക്കുന്നു.
വൈറ്റമിൻ ഡി കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ വൈറ്റമിൻ ഡി വലിയ പങ്ക് വഹിക്കുന്നു. വൈറ്റമിൻ ഡി കുറവുള്ളവർ, സൂര്യപ്രകാശം ഏൽക്കാത്തവർ, വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കാത്തവർ തുടങ്ങിയവർക്ക് അപകടസാധ്യത കൂടുതലാണ്.
സോയാ മിൽക്, ബദാം മിൽക്, ഓട് മിൽക് തുടങ്ങിയവ വൈറ്റമിൻ ഡിയുടെ മികച്ച ഉറവിടങ്ങളാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും. കൂൺ വൈറ്റമിൻ ഡിയുടെ മികച്ച ഉറവിടമാണ്. സാൽമൺ പോലുള്ള മത്സ്യങ്ങളും ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ലഭിക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.