Akshay Kumar 's Breakfast : ആരോഗ്യത്തിന് പിന്നിൽ ഈ പ്രഭാത ഭക്ഷണം; വെളിപ്പെടുത്തലുമായി അക്ഷയ് കുമാർ

ഈ ഭക്ഷണമാണ് ദിവസം മുഴുവനും തന്നെ ഫിറ്റ് ആൻഡ് ഫൈൻ ആക്കുന്നതെന്നും താരം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 04:31 PM IST
  • അവോക്കാഡോ ടോസ്റ്റ്, മുട്ട, ഈത്തപ്പഴം ഷെയ്ക്ക് എന്നിവയാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • 50 കഴിഞ്ഞിട്ടും താരം തന്റെ ജീവിതശൈലിയിലൂടെ യുവത്വം നിലനിർത്തുകയാണ്.
  • വൈകിയുള്ള പാർട്ടികൾ, മദ്യം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നയാളാണ് അക്ഷയ് കുമാർ.
Akshay Kumar 's Breakfast : ആരോഗ്യത്തിന് പിന്നിൽ ഈ പ്രഭാത ഭക്ഷണം; വെളിപ്പെടുത്തലുമായി അക്ഷയ് കുമാർ

ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ  ആരോഗ്യ രഹസ്യം ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രഭാത ഭക്ഷണമാണ് തന്റെ ആരോഗ്യത്തിന് പിന്നിൽ. ആ പ്രഭാത ഭക്ഷണം ഏതെന്ന രഹസ്യം അക്ഷയ് വെളിപ്പെടുത്തി. ഇതോടെ താരത്തിന്റെ അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

അവോക്കാഡോ ടോസ്റ്റ്, മുട്ട, ഈത്തപ്പഴം ഷെയ്ക്ക് എന്നിവയാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ഈ ഭക്ഷണമാണ് ദിവസം മുഴുവനും തന്നെ ഫിറ്റ് ആൻഡ് ഫൈൻ ആക്കുന്നതെന്നും താരം പറഞ്ഞു.

നോക്കാം ഖജൂർ ( ഈത്തപഴം) ഷെയ്ഖിന്റെ ഗുണങ്ങൾ:

പഞ്ചസാര, നാരുകൾ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറയാണ് ഈത്തപ്പഴം. പഞ്ചസാരയുടെ അളവ് കൂട്ടാതെ അവ വേഗത്തിൽ ഊർജ്ജം നൽകുന്നു. അയേൺ, പൊട്ടാസ്യം, മഗ്‌നീഷ്യം, വൈറ്റമിനുകൾ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈത്തപ്പഴം. തടി വർദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. ഇത് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകും. ഇത് ക്യാൻസർ പോലുള്ള പല രോഗങ്ങൾ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നൽകാനുമെല്ലാം ഏറെ ഗുണകരമാണ്. ഈത്തപ്പഴവും,ഈത്തപഴ ഷെയ്ക്കും ദിവസം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

50 കഴിഞ്ഞിട്ടും താരം തന്റെ ജീവിതശൈലിയിലൂടെ യുവത്വം നിലനിർത്തുകയാണ്. എന്നും രാവിലെ മുടങ്ങാതെ യോഗ ചെയ്യുന്ന അക്ഷയ്ക്ക് , വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഇഷ്ടം. വൈകിയുള്ള പാർട്ടികൾ, മദ്യം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നയാളാണ് അക്ഷയ് കുമാർ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News