ALS Explained: സ്റ്റീഫൻ ഹോക്കിംഗിനെയും എറിക് ഡെയ്‌നിനെയും തളർത്തിയ വില്ലൻ; എന്താണ് എഎൽഎസ്? ലക്ഷണങ്ങൾ എന്തൊക്കെ?

പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെയും നടൻ എറിക് ഡെയ്നെയും ബാധിച്ചത് എഎൽഎസ് എന്ന അപൂർവ്വ രോ​ഗമാണ്.  

Written by - Karthika V | Last Updated : Feb 20, 2026, 06:27 PM IST
  • ചലനം, സംസാരം, ശ്വാസോച്ഛ്വാസം എന്നിവയെ എല്ലാം ഈ രോ​ഗം ബാധിച്ചേക്കാം.
  • രോ​ഗത്തിന് ഇതുവരെ കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല.
ALS Explained: സ്റ്റീഫൻ ഹോക്കിംഗിനെയും എറിക് ഡെയ്‌നിനെയും തളർത്തിയ വില്ലൻ; എന്താണ് എഎൽഎസ്? ലക്ഷണങ്ങൾ എന്തൊക്കെ?

പ്രശസ്ത ഹോളിവു‍ഡ് നടൻ എറിക് ഡെയ്ൻ അന്തരിച്ചു. 53 വയസായിരുന്നു. ഗ്രേസ് അനാട്ടമി എന്ന ടിവി ഡ്രാമയിലൂടെ ശ്രദ്ധ നേടിയ താരമാണ് എറിക്. നാഡീകോശങ്ങളെ നശിപ്പിക്കുന്ന എഎൽഎസ് എന്ന രോ​ഗമാണ് എറിക്കിന്റെ ജീവനെടുത്തത്. രോ​ഗം സ്ഥിരീകരിച്ച് 10 മാസത്തിനുള്ളിലാണ് എറിക് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് തനിക്ക് എഎൽസ് സ്ഥിരീകരിച്ച വിവരം എറിക് പ്രേക്ഷകരെ അറിയിച്ചത്. ലോകപ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന് ബാധിച്ചതും ഇതേ രോ​ഗമാണ്.

Add Zee News as a Preferred Source

എന്താണ് എഎൽഎസ്?

തലച്ചോറിലെയും സുഷുമ്നാനാഡിയിലെയും നാഡീകോശങ്ങളെ ബാധിക്കുന്ന ഒരു ​ഗുരുതരമായ രോ​ഗമാണ് എഎൽഎസ് അഥവാ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ്. മോട്ടോർ ന്യൂറോണുകൾ നശിച്ചുപോകുന്ന അവസ്ഥയാണിത്. ശരീരത്തിലെ പേശികളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നതാണ് മോട്ടോർ ന്യൂറോണുകൾ. ഈ രോ​ഗാവസ്ഥ വന്നുകഴിഞ്ഞാൽ തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ പേശികളിലേക്ക് എത്താൻ കവിയാതെ വരും. ക്രമേണ പേശികൾ ദുർബലമാവുകയും ചെയ്യും.

Also Read: Thiruvalla Suicide Case: പരീക്ഷ കഴിഞ്ഞ് മടങ്ങവെ ആൺസുഹൃത്തുമായി തർക്കം, ബ്രേക്കപ്പ്; തിരുവല്ലയിൽ 17കാരി ജീവനൊടുക്കി
.
ചലനം, സംസാരം, ശ്വാസോച്ഛ്വാസം എന്നിവയെ എല്ലാം ഈ രോ​ഗം ബാധിച്ചേക്കാം. രോ​ഗത്തിന് ഇതുവരെ കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ചികിത്സയിലൂടെയും മരുന്നുകളിലൂടെയും ഈ രോ​ഗ്യത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനാകും. കൂടാതെ രോഗം വഷളാകുന്നത് മന്ദഗതിയിലാക്കാനും സാധിക്കും. ഓരോ വർഷവും അമേരിക്കയിൽ ഏകദേശം 5,000 ആളുകൾക്ക് എഎൽഎസ് രോ​ഗം സ്ഥിരീകരിക്കുന്നതായാണ് റിപ്പോർട്ട്.  

എഎൽഎസ് ലക്ഷണങ്ങൾ

പേശികളുടെ ബലഹീനത
പേശീവലിവ്
പേശികളുടെ മുറുക്കം 
സംസാരിക്കാനുള്ള ബുദ്ധിമുട്ട്
ഉമിനീർ ഒലിക്കുക
അനിയന്ത്രിതമായ വൈകാരിക പ്രകടനങ്ങൾ
ക്ഷീണം
ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്

കാരണങ്ങൾ

എഎൽഎസ് രോ​ഗം വരാനുള്ള കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. എന്നാൽ ഏകദേശം 5 മുതൽ 10 ശതമാനം കേസുകളിൽ ഇത് പാരമ്പര്യമായി ഉണ്ടാകുന്നതാണ്. ചില പരിസ്ഥിതി ഘടകങ്ങളും ഇതിന് കാരണമാകുന്നുണ്ട്. ചില വിഷാംശങ്ങൾ, അമിതമായ കായിക അധ്വാനം തുടങ്ങിയവയും എഎൽഎസ് രോ​ഗാവസ്ഥയ്ക്ക് കാരണമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News