കടച്ചക്ക കൊണ്ടുള്ള വിഭവങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ? ഒരു കടച്ചക്ക മെഴുക്കുപുരട്ടി തയാറാക്കി നോക്കിയാലോ? ചോറിനും കഞ്ഞിക്കും നല്ല ബെസ്റ്റ് കോമ്പിനേഷനാണിത്. വളരെ എളുപ്പത്തിലും രുചികരമായും കടച്ചക്ക മെഴുക്കുപുരട്ടി തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം...
ആവശ്യമായ സാധനങ്ങൾ
കടച്ചക്ക: 1 ഇടത്തരത്തിന്റേത് (ചെറിയ കഷണങ്ങളായി മുറിച്ചത്)
ചെറിയ ഉള്ളി: 10-12 എണ്ണം (ചതച്ചത്)
വെളുത്തുള്ളി: 4-5 അല്ലി (ചതച്ചത്)
പച്ചമുളക്: 3-4 എണ്ണം (കീറിയത്)
കറിവേപ്പില: 2 തണ്ട്
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ (അല്ലെങ്കിൽ ചതച്ച മുളക് - ആവശ്യത്തിന്)
വെളിച്ചെണ്ണ: 2 ടേബിൾ സ്പൂൺ
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
വേവിക്കുക: മുറിച്ചു വെച്ചിരിക്കുന്ന കടച്ചക്ക കഷണങ്ങൾ ആവശ്യത്തിന് ഉപ്പും, മഞ്ഞൾപ്പൊടിയും, അല്പം വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. (കൂടുതൽ വെന്തു കുഴഞ്ഞു പോകാതെ ശ്രദ്ധിക്കണം). വെന്ത ശേഷം ബാക്കി വെള്ളം ഊറ്റിക്കളയുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചതച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ശേഷം ഉള്ളി ചുവന്ന നിറമാകുമ്പോൾ തീ കുറച്ച് മുളകുപൊടി (അല്ലെങ്കിൽ ചതച്ച മുളക്) ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടച്ചക്ക കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ കുറച്ചു സമയം കൂടി വെച്ച് കടച്ചക്കയുടെ പുറംഭാഗം അല്പം മൊരിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം.
കൂടുതൽ രുചികരമാക്കാനുള്ള ടിപ്‌സ്: ഉള്ളി ചതച്ചു ചേർക്കുന്നത് കൂടുതൽ രുചി നൽകും. മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അപ്പോഴാണ് ഭക്ഷണത്തിന് നാടൻ രുചി ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









