Healthy Superfood: അവോക്കാഡോ മുതൽ വാൽനട്ട് വരെ; തലച്ചോറിന്റെ ആരോ​ഗ്യം കാക്കാൻ ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

തലച്ചോറിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. പോഷകങ്ങൽ നിറഞ്ഞ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 09:14 PM IST
  • മികച്ച ഭക്ഷണങ്ങൾ ഡയറ്റിൽ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താൻ സഹായിക്കും.
  • ചിയ വിത്തുകള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും.
  • ബ്ലൂബെറി കഴിക്കുന്നത് പ്രായമായവരില്‍ ഓര്‍മ്മശക്തി വർധിപ്പിക്കും.
Healthy Superfood: അവോക്കാഡോ മുതൽ വാൽനട്ട് വരെ; തലച്ചോറിന്റെ ആരോ​ഗ്യം കാക്കാൻ ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഓര്‍മ്മശക്തി വർധിപ്പിക്കുന്നതിനും ബുദ്ധിവികാസത്തിനും എല്ലാം ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ആരോ​ഗ്യപ്രദമായ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിനെ ആരോ​ഗ്യകരമായി നിലനിർത്തും. 

ആരോ​ഗ്യ വിദ​ഗ്ധൻ ഡോ. കുനാല്‍ സൂദ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ തലച്ചോറിന്റെ ആരോഗ്യത്തെ കുറിച്ചും, അതിന് ആവശ്യമായ സൂപ്പര്‍ ഫുഡുകളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ തലച്ചോറിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളേതൊക്കയാണെന്ന് പരിചയപ്പെടാം. 

ചിയ വിത്തുകള്‍: ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ചിയ വിത്തുകൾ. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. ഇവയിലെ ഉയർന്ന അളവിൽ ഒമേഗ-3 അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ന്യൂറോഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും ഇവയിലുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് ചിയ വിത്ത്. 

വാല്‍നട്ട്: ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഭക്ഷണമാണ് വാൽനട്ട്. ഇതിലെ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും തലച്ചോറിൻ‌റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ബ്ലൂബെറി: ബ്ലൂബെറിയിൽ‌ ആന്തോസയാനിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രായമായവരില്‍ ഓര്‍മ്മശക്തി വർധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബ്ലൂബെറി സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. 

അവോക്കാഡോ: മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, കരോട്ടിനോയിഡുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. അവോക്കാഡോ ദിവസവും കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സാധിക്കും. 

സാല്‍മണ്‍: ഒമേഗ-3 ഫാറ്റി ആസിഡുകളുടെ (EPA, DHA) മികച്ച ഉറവിടമാണ് സാല്‍മണ്‍. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

ഡാര്‍ക്ക് ചോക്ലേറ്റ്: പോളിഫെനോളുകളും ഫ്‌ലേവനോയ്ഡുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News