)
കാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. തെറ്റായ ജീവിതശൈലിയും ആരോഗ്യക്രമവും ഇതിൽ പ്രധാന ഘടകങ്ങളാണ്. ജീവിതശൈലി, ജനിതക ഘടകങ്ങൾ, മറ്റ് രോഗാവസ്ഥകൾ എന്നിവ അർബുദ സാധ്യത വർധിപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാൽ, ചില ഭക്ഷണങ്ങൾക്ക് കാൻസർ സാധ്യത കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനും സാധിക്കും.
ക്ഷണക്രമത്തിലെ ആരോഗ്യകരമായ മാറ്റങ്ങൾ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. കോശങ്ങളുടെ സംരക്ഷണത്തിന് മികച്ച ഫലം നൽകാനും ചില ഭക്ഷണങ്ങൾക്കാകും. കാൻസറിനെ പ്രതിരോധിക്കാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ബെറിപ്പഴങ്ങൾ: ബെറിപ്പഴങ്ങൾ കാൻസർ പ്രതിരോധത്തിന് സഹായിക്കുന്ന മികച്ച ഭക്ഷണമാണ്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക് ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇവ ആന്തോസയാനിനുകളാൽ സമ്പന്നമാണ്. ഇവ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. ഇത് കാൻസറിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
മധുരക്കിഴങ്ങ്: മധുരക്കിഴങ്ങ് ട്യൂമറുകളെ പ്രതിരോധിക്കുന്ന ജീനുകളെ പ്രവർത്തനക്ഷമമാക്കും. ഇത് കാൻസറിന് കാരണമാകുന്ന ജീനുകളെ നിർവീര്യമാക്കാനും സഹായിക്കുന്നു. ഫൈറ്റോന്യൂട്രിയന്റുകളായ ആന്തോസയാനിൻ മധുരക്കിഴങ്ങിലും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ക്രൂസിഫറസ് പച്ചക്കറികൾ: ബ്രോക്ക്ളി, കോളിഫ്ലവർ, ബ്രസൽസ് സ്പ്രൗട്ട്സ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ ട്യൂമർ വളർച്ചയെ തടയുന്ന ജീനുകളെ പ്രവർത്തനക്ഷമമാക്കുന്നു. ഈ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയെ തടയുന്നു. ഹോർമോണുകളുമായി ബന്ധപ്പെട്ട കാൻസർ സാധ്യത കുറയ്ക്കാൻ ഇവ മികച്ചതാണ്.
പയറുവർഗങ്ങൾ: ബീൻസ്, പയർ തുടങ്ങിയ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കാൻസറിനെ പ്രതിരോധിക്കാൻ മികച്ചതാണെന്ന് ഗവേഷകർ പറയുന്നു. ഇവ കാൻസറിനെയും മറ്റ് രോഗങ്ങളെയും പ്രതിരോധിക്കുന്നു. പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് പ്രോട്ടീനും നാരുകളും ലഭിക്കുന്നു. നാരുകൾ കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കിവി: കിവി ദഹനത്തിന് മികച്ചതാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു. ഡിഎൻഎ തകരാറുകൾക്കും കാൻസർ വളർച്ചയ്ക്കും കാരണമാകുന്ന പ്രധാന കാരണമാണ് ഓക്സിഡേറ്റീവ് സമ്മർദ്ദം. കോശങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും കിവി മികച്ചതാണ്. കിവിയിലെ ആന്റി ഓക്സിഡന്റുകൾ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.