Coffee Powder: തിളങ്ങുന്ന മുഖത്തിന് കാപ്പിപ്പൊടി; വില തുച്ഛം, ഗുണം മെച്ചം..!

Coffee Powder For Glowing Face: 

Written by - Zee Malayalam News Desk | Last Updated : Nov 5, 2023, 05:42 PM IST
  • മുടിയ്ക്കും ചർമ്മത്തിനും സംരക്ഷണം നൽകാനായി കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്.
  • ചർമ്മപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഇത് ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും.
  • കാപ്പിപ്പൊടി ചർമത്തിൽ പുരട്ടുന്നത് ചർമ്മ പ്രശ്‌നങ്ങളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ സഹായിക്കും.
Coffee Powder: തിളങ്ങുന്ന മുഖത്തിന് കാപ്പിപ്പൊടി; വില തുച്ഛം, ഗുണം മെച്ചം..!

കാപ്പി കുടിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ദിവസം നാലോ അഞ്ചോ തവണ കാപ്പി കുടിക്കാറുണ്ട്. കാപ്പിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ശരീരത്തെ സജീവമാക്കാൻ സഹായിക്കുന്നു. 

Add Zee News as a Preferred Source

പലരും മുടിയ്ക്കും ചർമ്മത്തിനും സംരക്ഷണം നൽകാനായി കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. ചർമ്മപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഇത് ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കുമെന്ന് സൗന്ദര്യശാസ്ത്ര വിദഗ്ധർ പറയുന്നു. കാപ്പിപ്പൊടി ചർമത്തിൽ പുരട്ടുന്നത് ചർമ്മ പ്രശ്‌നങ്ങളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ സഹായിക്കും.

ALSO READ: ഉയർന്ന കൊളസ്ട്രോൾ മുതൽ ഹൈപ്പർടെൻഷൻ വരെ; ചെറുപയറിന്റെ അത്ഭുത ​ഗുണങ്ങൾ അറിയാം

കാപ്പി ഫേസ് മാസ്‌ക്

മുഖത്തെ മൃതചർമ്മം നീക്കാൻ കാപ്പിപ്പൊടി കൊണ്ടുണ്ടാക്കിയ ഫേസ് മാസ്ക് ഫലപ്രദമാണെന്ന് ബ്യൂട്ടീഷ്യൻമാർ പറയുന്നു. കാപ്പിയിൽ തൈരോ തേനോ കലർത്തി ചുണ്ടിൽ പുരട്ടുന്നത് നല്ല ഫലം നൽകും. എന്നാൽ ഈ ഫേസ് മാസ്ക് ഉപയോഗിക്കുന്നവർ 15 മിനിറ്റിനു ശേഷം മുഖം കഴുകണം. ഇങ്ങനെ ചെയ്താൽ മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും പൊടിയും എളുപ്പത്തിൽ നീക്കം ചെയ്യാനാകും. കൂടാതെ മുഖം കൂടുതൽ മനോഹരവും ആകർഷകവുമാകുകയും ചെയ്യും.   

ചർമ്മം തിളങ്ങും

കാപ്പിപ്പൊടി ഒരു പ്രകൃതിദത്ത സ്‌ക്രബ് ആണ്. അതിനാൽ ഇത് പതിവായി മുഖത്ത് ഉപയോഗിക്കുന്നത് മുഖത്തെ മനോഹരമാക്കുന്നു. ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഒരു പാത്രത്തിൽ കാപ്പിപ്പൊടി എടുത്ത് അതിൽ കുറച്ച് വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് മസാജ് ചെയ്യുക. 

ഡാർക്ക് സർക്കിൾ നീക്കാം 

ആധുനിക ജീവിതശൈലി കാരണം പലർക്കും കണ്ണുകൾക്ക് താഴെ കറുപ്പ് നിറം വരാറുണ്ട്. സാധാരണയായി സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നം ഇല്ലാതാക്കാൻ കാപ്പിപ്പൊട്ടി ഫലപ്രദമായി സഹായിക്കുന്നു. ഡാർക്ക് സർക്കിൾ പ്രശ്‌നമുള്ളവർ കാപ്പിപ്പൊടി തണുത്ത വെള്ളത്തിൽ കലക്കി ദിവസവും കണ്ണിനടിയിൽ പുരട്ടിയാൽ നല്ല ഫലം ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News