വിലകുറയ്ക്കല്‍ ആശ്വാസമാകുന്നു;കോവിഡ് ചികിത്സയ്ക്ക് ചെലവ് കുറയും!

കോവിഡ് ചികിത്സയുടെ സാമ്പത്തിക ഭാരം കുറയുന്നതിന് വഴി തെളിയുന്നു,

Last Updated : Jul 28, 2020, 01:35 PM IST
വിലകുറയ്ക്കല്‍ ആശ്വാസമാകുന്നു;കോവിഡ് ചികിത്സയ്ക്ക് ചെലവ് കുറയും!

കോവിഡ് ചികിത്സയുടെ സാമ്പത്തിക ഭാരം കുറയുന്നതിന് വഴി തെളിയുന്നു,

പ്രാഥമിക തല ചികിത്സയുടെ സാമ്പത്തിക ഭാരം കുറയുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഗുരുതരമാല്ലാത്ത കോവിഡ് ബാധ ചികിത്സിക്കുന്നതില്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ഫാവിപിരാവിര്‍ മരുന്നിന്‍റെ കൂടുതല്‍ ബ്രാന്‍ഡുകള്‍ക്ക് 
അനുമതി നല്‍കിയിട്ടുണ്ട്.

ഇതാകട്ടെ ആദ്യ ബ്രാന്‍ഡിന്റെ വിലയുടെ പകുതിയില്‍ താഴെയുമാണ്.

ഇന്ഫ്ലുവന്‍സയ്ക്ക് ഫലപ്രദമായ മരുന്നാണ് ഫാവിപിരാവിര്‍,ഈ മരുന്ന് എബോള,നിപ തുടങ്ങിയ വൈറസ്‌ രോഗങ്ങളുടെ ചികിത്സയിലും 
ഫലപ്രദമായിരുന്നു, ചെറിയ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡിനെതിരെ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ഗ്ലെന്‍മാര്‍ക്ക് ഈ മരുന്നുമായി വിപണിയില്‍ എത്തിയതോടെ ഒരു ഗുളികയ്ക്ക് 103 രൂപ ഈടാക്കുകയും ചെയ്തു.

വില സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ ഡ്രഗ്സ് കണ്ട്രോള്‍ ജനറല്‍ വിശദീകരണം തേടി,
ഇതിന് കമ്പനി മറുപടി നല്‍കുകയും ചെയ്തു,ഈ മറുപടിയില്‍ മരുന്നിന്‍റെ വില 75 രൂപയാക്കാമെന്ന് അറിയിക്കുകയും ചെയ്തു.

Also Read:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു!

 

ഓഗസ്റ്റ്‌ മുതല്‍ സിപ്ല എന്ന മരുന്ന് കമ്പനി തങ്ങളുടെ മരുന്ന് 68 രൂപയ്ക്ക് വിപണിയില്‍ എത്തിക്കുമെന്നും അറിയിച്ചു.
ഇത് കൂടാതെ മറ്റ് ചില കമ്പനികള്‍ക്കും മരുന്ന് ഉത്പാദന അനുമതി കിട്ടിയിട്ടുണ്ട്,
ബ്രിന്ടന്‍ ഫാര്‍മ മരുന്ന് 59 രൂപയ്ക്ക് മരുന്ന് എത്തിക്കുമെന്നും ജെന്‍ബര്‍ക്ത് ഫാര്‍മ 39 രൂപയ്ക്കും മരുന്ന് എത്തിക്കുമെന്നാണ് 
അറിയിച്ചത്,എന്തായാലും കൂടുതല്‍ ബ്രാന്‍ഡുകള്‍ രംഗത്ത് വന്നതോടെ മരുന്നിന്‍റെ വിലകുറയുന്നതിനുള്ള സാധ്യതയാണ് തെളിഞ്ഞത്.

Trending News