Cucumber Water vs Lemon Water: വെളളരിക്കയോ നാരങ്ങയോ! ഏതാണ് ആരോഗ്യത്തിന് ബെസ്റ്റ്?

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇവ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 06:31 PM IST
  • വെള്ളരിക്ക കറി വച്ച് മാത്രമല്ല പച്ചയ്ക്കും ജ്യൂസായും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
  • വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
Cucumber Water vs Lemon Water: വെളളരിക്കയോ നാരങ്ങയോ!  ഏതാണ് ആരോഗ്യത്തിന് ബെസ്റ്റ്?

വെള്ളരിക്ക കറി വച്ച് മാത്രമല്ല പച്ചയ്ക്കും ജ്യൂസായും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍  വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെളളരിക്ക പോലെ തന്നെ നാരങ്ങ വെളളം കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാരങ്ങ വെള്ളം എല്ലാവരും കടിക്കാറുണ്ട്. എന്നാല്‍ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. നോക്കാം ഇവയുടെ ഗുണങ്ങള്‍....

വെളളരിക്ക ജ്യൂസിന്റെ ഗുണങ്ങള്‍....

ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെളളരിക്ക കഴുക്കുന്നതും, വെളളരിക്കയുടെ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

ഡയറ്റ് ചെയ്യുന്നവര്‍ ഉറപ്പായും വെള്ളരിക്ക കഴിക്കണം. തടി കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വെള്ളരിക്ക നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് ഇത്.  വെളളരിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. 

വെളളരിക്ക ജ്യൂസ് കുടിക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെളളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങുന്നതിന് വെളളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. 

നാരങ്ങ വെളളത്തിന്റെ ഗുണങ്ങള്‍...

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. നാരങ്ങയില്‍ ആന്റിഓക്‌സിഡന്റും ആന്റി-ഏജിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നു. നാരങ്ങ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍  സഹായിക്കും. 

നാരങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാല്‍സ്യം ആഗിരണം ചെയ്ത് വൃക്കയിലെ കല്ലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോണിന്റെ സാധ്യത കുറയ്ക്കുകയും മൂത്രത്തില്‍ സിട്രേറ്റ് പുറന്തള്ളുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

നാരങ്ങ വെളളത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News