Dates Benefits: ഈന്തപ്പഴം കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ; പ്രമേഹ രോ​ഗികൾക്ക് വില്ലനോ?

Dates Health Benefits: ഈന്തപ്പഴത്തിൽ ഫ്രക്ടോസ്, ​ഗ്ലൂക്കോസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 28, 2025, 08:35 PM IST
  • ഈന്തപ്പഴത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ ഭൂരിഭാ​ഗവും പഞ്ചസാര രൂപത്തിലാണെങ്കിലും ഇതിന് ​ഗ്ലൈസെമിക് സൂചിക കുറവാണ്
  • കൂടാതെ ഇതിൽ നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു
Dates Benefits: ഈന്തപ്പഴം കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ; പ്രമേഹ രോ​ഗികൾക്ക് വില്ലനോ?

ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇവയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മാക്രോ ന്യൂട്രിയന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ ഫ്രക്ടോസ്, ​ഗ്ലൂക്കോസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.

Add Zee News as a Preferred Source

ഈന്തപ്പഴത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ ഭൂരിഭാ​ഗവും പഞ്ചസാര രൂപത്തിലാണെങ്കിലും ഇതിന് ​ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ ഇതിൽ നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

അതിനാൽ മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് പ്രമേഹരോ​ഗികൾക്കും സുരക്ഷിതമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

ഈന്തപ്പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ഇവ ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കണ്ണുകളുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിന് ഈന്തപ്പഴം വളരെയധികം ​ഗുണം ചെയ്യുന്നു.

ALSO READ: കഞ്ഞിവെള്ളത്തിന് നിരവധി ​ഗുണങ്ങൾ; രാവിലെ വെറും വയറ്റിൽ കുടിച്ചാൽ എന്താണ് ​ഗുണം

ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നതിനും ഈന്തപ്പഴം നല്ലതാണ്. ​ഗർഭിണികൾ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വിവിധ അമിനോ ആസിഡുകളുടെയും ഈസ്ട്രോൺ, സ്റ്റിറോളുകൾ എന്നിവയുടെയും സാന്നിധ്യമുള്ളതിനാൽ ഈന്തപ്പഴം പുരുഷന്മാരുടെ പ്രതുത്പാദന ക്ഷമത വലിയ തോതിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.

എല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും നാഡീവ്യൂഹത്തിന് ശക്തി വർധിപ്പിക്കുന്നതിനും വിളർച്ചയും മുടികൊഴിച്ചിലും തടയുന്നതിനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. എന്നാൽ, ഈന്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാര ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോ​ഗികൾ ഇവ കൂടുതലായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. അതിനാൽ ഇത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.

Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News