)
മുഖക്കുരുവിനെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എണ്ണമയമുള്ള ചർമ്മം, ജങ്ക് ഫുഡ് അല്ലെങ്കിൽ സമ്മർദ്ദം എന്നിവയാണ്. എന്നാൽ നിങ്ങളുടെ മുടിയും ചെവികളും മുഖക്കുരുവിന്റെ പ്രധാന കാരണമാണെന്ന് പറഞ്ഞാലോ?. ഈ ഭാഗങ്ങളിലെ അധിക എണ്ണ, ബാക്ടീരിയ, അഴുക്ക് എന്നിവ നിങ്ങളുടെ മുഖത്തേക്ക് പടർന്ന് സുഷിരങ്ങൾ അടയുകയും മുഖക്കുരു കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു.
1. എണ്ണമയമുള്ള മുടി
നിങ്ങളുടെ മുടി എണ്ണമയമുള്ളതാണെങ്കിൽ വിയർപ്പ്, പൊടി എന്നിവ കൂടുതൽ അടിഞ്ഞുകൂടും. മുടി മുഖത്ത് സ്പർശിക്കുമ്പോൾ ഇവ സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.
പരിഹാരം: മുടി പതിവായി കഴുകുക , ഉറങ്ങുമ്പോൾ മുടി പിന്നിലേക്ക് കെട്ടുക, കവിളിൽ മുടി ഉരസുന്നത് ഒഴിവാക്കുക.
2. വൃത്തികെട്ട തലയിണ കവറുകൾ
പകൽ സമയത്ത് മുടിയിൽ അഴുക്കും എണ്ണയും ബാക്ടീരിയയും അടിഞ്ഞുകൂടും. മുടി കഴുകാതെ ഉറങ്ങുമ്പോൾ അവ തലയിണ കവറിൽ പറ്റും. അതേ തലയിണ രാത്രി മുഴുവൻ നിങ്ങളുടെ മുഖത്ത് സ്പർശിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.
പരിഹാരം: ആഴ്ചയിൽ രണ്ടുതവണയെങ്കിലും തലയിണ കവറുകൾ മാറ്റുക, ഉറങ്ങുന്നതിനുമുമ്പ് മുടി വൃത്തിയാക്കുക.
3. ചെവിയിലെ മെഴുക്
ചർമ്മസംരക്ഷണത്തിൽ ചെവികളെ ഉൾപ്പെടുത്താത്തവരാണ് മിക്കവരും. പക്ഷെ ഇയർവാക്സ് അടിഞ്ഞുകൂടുന്നത് ചർമ്മത്തിലേക്ക് ബാക്ടീരിയകൾ വ്യാപിക്കാൻ സാധായത കൂട്ടുന്നു. അതുകൊണ്ടാണ് ചെവിക്കും താടിയെല്ലിനും ചുറ്റും പലപ്പോഴും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്.
പരിഹാരം: ഒരു തുണി അല്ലെങ്കിൽ ചെവി വൃത്തിയാക്കുന്ന ലായനി ഉപയോഗിച്ച് ചെവികൾ സൌമ്യമായി വൃത്തിയാക്കുക. എന്നാൽ അമിതമായി വൃത്തിയാക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ചർമ്മത്തിൽ അലർജിക്ക് കാരണമാകും.
4. ഹെയർ കെയർ ഉൽപ്പന്നങ്ങൾ
സ്റ്റൈലിംഗ് ജെല്ലുകൾ, സ്പ്രേകൾ, സെറം എന്നിവയിൽ പലപ്പോഴും കനത്ത എണ്ണകളും സിലിക്കണുകളും അടങ്ങിയിട്ടുണ്ട്. അവ ചർമ്മത്തിൽ ഉപയോഗിച്ചാൽ സുഷിരങ്ങൾ അടഞ്ഞുപോകും. പ്രത്യേകിച്ച് നെറ്റിയിൽ മുഖക്കുരു ഉണ്ടാകാൻ കാരണമാകും.
പരിഹാരം: കോമഡോജെനിക് അല്ലാത്ത ഹെയർ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
5. ഇയർഫോണുകളും ഇയർ ആക്സസറികളും
ഇയർഫോണുകൾ, ഇയർബഡുകൾ, കമ്മലുകൾ എന്നിവപോലും വിയർപ്പ്, അഴുക്ക്, ബാക്ടീരിയ എന്നിവയ്ക്കു കാരണമാണ്. ഇവ ചർമ്മവുമായി ബന്ധപ്പെടുമ്പോൾ മുഖക്കുരു കൂടാൻ കാരണമാകുന്നു.
പരിഹാരം: ആൽക്കഹോൾ വൈപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ഇയർഫോണുകൾ പതിവായി വൃത്തിയാക്കുക, കമ്മലുകൾ ധരിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കുക.
6. ഹെയർ ആക്സസറീസ്
ഹെയർ ബ്രഷുകൾ, ചീപ്പുകൾ, സ്ക്രഞ്ചികൾ, ഹെഡ്ബാൻഡുകൾ എന്നിവയിൽ എണ്ണയും ഉൽപ്പന്ന അവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നു. വൃത്തിയാക്കാതെ അവ വീണ്ടും ഉപയോഗിക്കുമ്പോൾ മുഖത്തേക്കു ബാക്ടീരിയ വ്യാപിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.
പരിഹാരം: ബാക്ടീരിയ കുറയ്ക്കുന്നതിന് ആഴ്ചതോറും ഹെയർ ബ്രഷുകൾ കഴുകുക, പഴയ ആക്സസറികൾ മാറ്റുക.
7. വ്യായാമം
വ്യായാമത്തിന് ശേഷം വിയർപ്പ് മുടിയിലും ചെവിയിലും എണ്ണയും ബാക്ടീരിയയും സൃഷ്ടിക്കും. ഉടനടി കഴുകിയില്ലെങ്കിൽ, അത് സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും മുഖക്കുരുവിനു കാരണമാവുകയും ചെയ്യും.
പരിഹാരം: വ്യായാമത്തിന് ശേഷം എപ്പോഴും മുഖം വൃത്തിയാക്കുകയും ചെവിയും മുടിയിഴകളും തുടയ്ക്കുകയും ചെയ്യുക. ഉടൻ കുളിക്കാൻ കഴിയുന്നില്ലെങ്കിൽ, സൗമ്യമായ ക്ലെൻസിംഗ് വൈപ്പുകൾ ഉപയോഗിക്കുക.
ചിലപ്പോൾ മുഖക്കുരുവിന് പ്രധാന കാരണം നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയല്ല, മറിച്ച് നിങ്ങൾ അവഗണിക്കുന്ന ലളിതമായ ശുചിത്വ ശീലങ്ങളായിരിക്കും. മുഖത്ത് എന്ത് പുരട്ടുന്നു എന്നതു മാത്രമല്ല, എന്ത് സ്പർശിക്കുന്നു എന്നതും മുഖക്കുരുവിനെ സ്വാധീനിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.