പാലും പാലുൽപ്പന്നങ്ങളും നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇവ് നമുക്ക് ഒഴിച്ചുകൂടാനാകാത്തവയാണ്. പ്രോട്ടീൻ, കാത്സ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. അതുകൊണ്ട് തന്നെ ഇവ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാണല്ലോ നമ്മൾ കേട്ടിട്ടുള്ളത്. ഇവയ്ക്ക് ദോഷ വശങ്ങളുമുണ്ട്.
എന്നാൽ ഇവയുടെ ഉപയോഗം മൂലം ക്യാൻസർ വരുമെന്ന് ഉള്ള കാര്യം നിങ്ങൾക്ക് അറിയാമോ? ദുബായിലെ കാന്‍സര്‍ പ്രതിരോധ വിദഗ്ധയായ ഡോ. ഷാര്‍മിന്‍ യാക്കിന്‍ പാലുൽപ്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാലുല്‍പ്പന്നങ്ങളുടെ അമിതമായ ഉപയോഗം കാന്‍സറിന് കാരണമായേക്കാമെന്നാണ് ഡോ. ഷാർമിൻ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
Also Read: Himalayan Pink salt: ഹിമാലയൻ പിങ്ക് സോൾട്ട് ഉപയോഗിക്കൂ, ഗുണങ്ങൾ ഏറെ
പാലുൽപ്പന്നങ്ങൾ കഴിച്ചാൽ കാൻസർ വരുന്നതെങ്ങനെ?
പാലുല്‍പ്പന്നങ്ങളുടെ അമിതമായ ഉപയോഗം വീക്കത്തിന് കാരണമാകുന്നുവെന്ന് ഡോക്ടർ പറയുന്നു. ഈ വീക്കം പിന്നീട് കാൻസറിലേക്ക് വിഴിമാറാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. പ്രോസ്‌ട്രേറ്റ് കാന്‍സറുള്ളവരില്‍ നടത്തിയ പഠനത്തില്‍ ദിവസവും പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്ന ആളുകളിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയെന്നും പനീര്‍, തൈര്, പാൽ, ചീസ് എന്നിവ പോലും ദോഷം ചെയ്യുമെന്ന് ഡോക്ടര്‍ പറയുന്നു.
അതുകൊണ്ട് തന്നെ പാലുൽപ്പന്നങ്ങൾ കഴിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. അമിതമായ ഉപയോഗം പാടില്ല. പാലുൽപ്പന്നങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും വേണമെന്ന് ഡോക്ടർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









