ആരോ​ഗ്യമുള്ള മുടിയ്ക്ക് പോഷകങ്ങൾ അത്യാവശ്യമാണെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതിനായി പലരും പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. വിപണിയിൽ ലഭ്യമായ ഹെയ‍‍‍ർ ഓയിലുകളും ഷാംപൂകളുമെല്ലാം പലരും ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പലർക്കും ഇതിന് ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരക്കേറിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളുമാണ് മുടിയുടെ അനാരോ​ഗ്യത്തിന് പലപ്പോഴും കാരണമാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ ശരിയായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധ‍ർ പറയുന്നത്. ആരോ​ഗ്യമുള്ള മുടിയ്ക്ക് പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കണം. ഇവ മുടി വളർച്ചയ്ക്കും മുടിയുടെ ആരോ​ഗ്യത്തിനും ഏറെ ​ഗുണം ചെയ്യും.


ALSO READ: പൊണ്ണത്തടി കുറയ്ക്കണോ? ഈ രണ്ട് പാനീയങ്ങള്‍ ഫലപ്രദം


മരുന്നുകളും മറ്റ് കെമിക്കലുകളുമൊന്നും ഉപയോ​ഗിച്ച് മുടിയുടെ ആരോ​ഗ്യത്തിന് വേണ്ടി ശ്രമങ്ങൾ നടത്തേണ്ടതില്ല. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിൻ ബി അടങ്ങിയ ഭക്ഷണം കഴിക്കണം. കൂടാതെ വിറ്റാമിൻ ബി 7 അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്. 


വിറ്റാമിൻ ഡി:  


വിറ്റാമിൻ ഡി എല്ലുകൾക്ക് മാത്രമല്ല, മുടിയുടെ വളർച്ചയ്ക്കും ഫലപ്രദമാണ്. വിറ്റാമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. 


വിറ്റാമിൻ സി:


വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിൻ സി ഏറെ സഹായകമാണ്. ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 


ഇരുമ്പ്:


ഭക്ഷണത്തിൽ ആവശ്യത്തിന് ഇരുമ്പിൻ്റെ അഭാവം വിളർച്ചയിലേക്ക് നയിക്കുന്നു. ഇത് മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട പ്രശ്നത്തിന് കാരണമാകാം. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. 


പോഷകസമൃദ്ധമായ ഭക്ഷണത്തിൻ്റെ അഭാവമാണ് മുടികൊഴിച്ചിൽ, മുടി പൊട്ടൽ തുടങ്ങിയ പ്രശ്‌നങ്ങളുടെ പ്രധാന കാരണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് മുടി ആരോഗ്യമുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു. അതിനാൽ നിങ്ങളുടെ ഭക്ഷണം പോഷക സമൃദ്ധമാണെന്ന് ഉറപ്പാക്കുക. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.