)
ഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന മുട്ടകൾ മനുഷ്യ ഉപഭോഗത്തിന് തികച്ചും സുരക്ഷിതമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യക്തമാക്കി. മുട്ട കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇതിനില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. ഒരു പ്രമുഖ ബ്രാൻഡിന്റെ മുട്ടയിൽ ക്യാൻസറിന് കാരണമായേക്കാവുന്ന 'നൈട്രോഫ്യൂറാൻ' (Nitrofurans) ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വീഡിയോകളെ തുടർന്നാണ് അതോറിറ്റിയുടെ ഈ വിശദീകരണം.
2011 ലെ നിയമപ്രകാരം, ഇന്ത്യയിൽ കോഴി വളർത്തലിന്റെയോ മുട്ട ഉൽപ്പാദനത്തിന്റെയോ ഒരു ഘട്ടത്തിലും നൈട്രോഫ്യൂറാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. റെഗുലേറ്ററി പരിശോധനകൾക്കായി 1.0 g/kg എന്ന അളവ് (EMRL) നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമായ അളവല്ല, മറിച്ച് അത്യാധുനിക ലാബുകളിൽ കണ്ടെത്താൻ കഴിയുന്ന ഏറ്റവും ചെറിയ അളവാണ്. ഇതിൽ താഴെയുള്ള അംശങ്ങൾ കണ്ടെത്തുന്നത് ഭക്ഷ്യസുരക്ഷാ ലംഘനമോ ആരോഗ്യപ്രശ്നമോ ആയി കണക്കാക്കാനാവില്ല. യൂറോപ്യൻ യൂണിയനിലും അമേരിക്കയിലും നിലവിലുള്ള അതേ സുരക്ഷാ മാനദണ്ഡങ്ങളാണ് ഇന്ത്യയും പിന്തുടരുന്നത്. വളരെ കുറഞ്ഞ അളവിലുള്ള നൈട്രോഫ്യൂറാൻ സാന്നിധ്യം മനുഷ്യരിൽ ക്യാൻസറിന് കാരണമാകുമെന്ന് ഒരു അന്താരാഷ്ട്ര ആരോഗ്യ ഏജൻസിയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഉപഭോക്താക്കൾ ഇത്തരം വ്യാജ പ്രചരണങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും, അംഗീകൃത നിലവാരമുള്ള മുട്ടകൾ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഭാഗമായി തുടർന്നും ഉപയോഗിക്കാമെന്നും എഫ്എസ്എസ്എഐ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.