Dry Skin Remedy: ചര്‍മ്മം സുന്ദരമായി സൂക്ഷിക്കാന്‍ എല്ലാവരും താത്പര്യപ്പെടുന്നു. എന്നാല്‍, ചര്‍മസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. പലപ്പോഴും  എത്രയൊക്കെ മോയ്‌സ്ചുറൈസര്‍  ഉപയോഗിച്ചാലും ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറാറില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലാവസ്ഥ മാറുന്ന അവസരങ്ങളില്‍ വരണ്ട ചര്‍മ്മം  മിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് എപ്പോഴും  പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. കാരണം, ധാരാളം കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കുറച്ച് സമയത്തേയ്ക്ക് ചര്‍മ്മത്തിന് ഭംഗി നല്‍കുമെങ്കിലും പിന്നീട് ദോഷം ചെയ്യും. 


Also Read:  Weight Loss Food: ഞൊടിയിടയില്‍ ശരീരഭാരം കുറയ്ക്കാം, ഉയര്‍ന്ന ഫൈബർ അടങ്ങിയ ഇവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തൂ 


ശീതകാലം എത്തുന്നതോടെ വരണ്ട ചർമ്മത്തിന്‍റെ പ്രശ്നവും ആരംഭിക്കുകയായി.  ഈ സമയത്ത്, നിങ്ങളുടെ ചര്‍മ്മം നിര്‍ജ്ജീവവും വെളുത്തതുമായി കാണപ്പെടുന്നു. എന്നാല്‍, ചിലര്‍ക്ക് ചർമ്മത്തിൽ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്.  ഈ സാഹചര്യത്തില്‍ നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില വസ്തുക്കള്‍  ഈ പ്രശ്നത്തെ മറികടക്കാന്‍ ഏറെ സഹായകമാണ്.  


Also Read:  Optical Illusion: പൂന്തോട്ടത്തില്‍ ഒളിച്ചിരിയ്ക്കുന്ന മുയലിനെ കണ്ടെത്താമോ?   


വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുവാന്‍ സഹായിയ്ക്കുന്ന വീട്ടു വൈദ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം?  


വരണ്ട ചർമ്മത്തിനുള്ള ഏറ്റവും  നല്ല പരിഹാരമാണ് വെളിച്ചെണ്ണ. കുളി കഴിഞ്ഞ് അല്പം വെളിച്ചെണ്ണ ശരീരത്തിൽ തടവുന്നത്  ചർമ്മത്തിന്‍റെ വരൾച്ചയെ മറികടക്കാൻ സഹായിയ്ക്കും. വെളിച്ചെണ്ണയിൽ കാണുന്ന പൂരിത ഫാറ്റി ആസിഡുകൾ  ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ ഏറെ സഹായകമാണ്. 


സൂര്യകാന്തി എണ്ണ ചർമ്മത്തിൽ പുരട്ടാം. വരണ്ട ചർമ്മത്തിൽനിന്ന് ആശ്വാസം നൽകുംവിധം നിരവധി ഗുണങ്ങൾ  സൂര്യകാന്തി എണ്ണയ്ക്കുണ്ട്.   


പല ചർമ്മപ്രശ്‌നങ്ങൾക്കും ഉത്തമമാണ് തേൻ. തേനിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനൊപ്പം ചർമ്മത്തിന്‍റെ വരൾച്ചയും ഇല്ലാതാക്കും.


വരണ്ട ചർമ്മം നീക്കം ചെയ്യാൻ ചർമ്മത്തിൽ  മിൽക്ക് ക്രീം പുരട്ടാം.  മിൽക്ക് ക്രീമിൽ ഫോസ്ഫോളിപ്പിഡ് എന്ന കൊഴുപ്പ് കാണപ്പെടുന്നു. ഇത്  ചർമ്മത്തിന് വളരെ ഗുണം ചെയ്യും.
 
എന്നാല്‍ അതുകൂടാതെ, ചര്‍മ്മ ഭംഗിയ്ക്കും ആരോഗ്യത്തിനും ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പലപ്പോഴും ആളുകൾക്ക് മേക്കപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടതാക്കി മാറ്റും. അതിനാല്‍, രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്യുക. ഇതിനായി മേക്കപ്പ് റിമൂവർ അല്ലെങ്കിൽ റോസ് വാട്ടർ ഉപയോഗിക്കാം. മുഖം നന്നായി വൃത്തിയാക്കിയശേഷം  ഹെര്‍ബല്‍ മോയ്സ്ചറൈസർ ഉപയോഗിക്കാം.  ഇത് ചര്‍മ്മത്തിന്‍റെ ഭംഗിയും ആരോഗ്യവും  നിലനിര്‍ത്താന്‍ സഹായകമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.