ഉണ്ണിയപ്പം ഇഷ്ടമല്ലാത്ത മലയാളികളുണ്ടോ? നമ്മൾ മലയാളികളിലൂടെ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും ഇഷ്ടപ്പെട്ട ഒരു മധുരപലഹാരമായി മാറിയിരിക്കുകയാണ് ഉണ്ണിയപ്പം. പണ്ടൊക്കെ എല്ലാവരും ഉണ്ണിയപ്പം വീട്ടിൽ ഉണ്ടാക്കുമായിരുന്നു. എന്നാൽ ഇന്ന് കടകളിൽ നിന്നും ആണ് ആളുകൾ ഇത് വാങ്ങുന്നത്.
വളരെ ചുരുങ്ങിയ ചേരുവകൾ കൊണ്ട് നമുക്ക് ഉണ്ണിയപ്പം വീട്ടിൽ തന്നെയുണ്ടാക്കാം. അതിന്റെ റെസിപ്പി താഴെ നോക്കാം...
ആവശ്യമായ ചേരുവകൾ
പച്ചരി: 2 കപ്പ് (4-5 മണിക്കൂർ കുതിർത്തത്)
ശർക്കര: 350-400 ഗ്രാം (മധുരത്തിനനുസരിച്ച്)
പാളയംകോടൻ പഴം: 2 എണ്ണം (നല്ലതു പോലെ പഴുത്തത്)
തേങ്ങാക്കൊത്ത്: കാൽ കപ്പ്
എള്ള്: 1 ടീസ്പൂൺ
ഏലയ്ക്ക പൊടി: 1 ടീസ്പൂൺ
ചുക്കുപൊടി: അര ടീസ്പൂൺ (ആവശ്യമെങ്കിൽ)
നെയ്യ്: 2 ടേബിൾ സ്പൂൺ
എണ്ണ: വറുക്കാൻ ആവശ്യമായത്
ഉപ്പ്: ഒരു നുള്ള്
Also Read: Egg Roast Recipe: ഒരു കിടിലൻ മുട്ട റോസ്റ്റ് തയ്യാറാക്കാം; ഉണ്ടാക്കാൻ സിംപിൾ, രുചിയിൽ കിടിലൻ
തയാറാക്കുന്ന വിധം
ഉണ്ണിയപ്പം തയാറാക്കുന്നതിനായി ആദ്യം ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തണുക്കാൻ വെക്കുക. കുതിർത്ത് വച്ചരിക്കുന്ന പച്ചരി വെള്ളം പൂർണ്ണമായും വാർത്തെടുത്ത ശേഷം മിക്സിയിലിടുക. ഇതിലേക്ക് പഴുത്ത പഴവും തണുത്ത ശർക്കര പാനിയും ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം അധികമാകാതെ ശ്രദ്ധിക്കണം.
ഇനി അരച്ചെടുത്ത മാവിലേക്ക് ഏലയ്ക്ക പൊടി, ചുക്കുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കിയ ശേഷം അതിലേക്ക് തേങ്ങാക്കൊത്തും എള്ളും ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇത് പിന്നീട് മാവിലേക്ക് ചേർത്ത് ഇളക്കുക.
തയാറാക്കിയ മാവ് ചുരുങ്ങിയത് 4 മുതൽ 6 മണിക്കൂർ വരെ അടച്ചുവെക്കുന്നത് ഉണ്ണിയപ്പം നല്ല സോഫ്റ്റ് ആകാൻ സഹായിക്കും. ശേഷം ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വെച്ച് കുഴികളിൽ പകുതിയിലധികം എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായിക്കഴിഞ്ഞാൽ മാവ് ഒഴിക്കുക. ഒരു വശം വെന്തുകഴിയുമ്പോൾ ഒരു ഈർക്കിൽ ഉപയോഗിച്ച് തിരിച്ചിടുക. രണ്ട് വശവും നല്ല ബ്രൗൺ നിറമാകുമ്പോൾ കോരിയെടുത്ത് വച്ച് കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









