)
പാത്രങ്ങൾ കഴുകുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ് എല്ലാവർക്കും. അതും ഒത്തിരി പാത്രങ്ങളായാൽ പിന്നെ പറയണ്ടല്ലോ. എന്നാൽ പാത്രങ്ങൾ വൃത്തിയായി കഴുകി വയ്ക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് കൂടി ആവശ്യമായ ഒന്നാണ്.
പാത്രം കഴുകുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അതിന്റെ അടിവശം കറുത്ത് പോകുന്നത്. സ്ഥിരം ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളുടെ അടിയിൽ കരിപിടിക്കുന്നത് പലപ്പോഴും കളയാൻ വലിയ ബുദ്ധിമുട്ടാണ്. എത്ര തേച്ച് കളയാൻ നോക്കിയാലും ഇവ പൂർണമായി പോകാൻ വലിയ ബുദ്ധിമുട്ടായിരിക്കും.
എന്നാൽ പാത്രങ്ങളുടെ അടിവശത്തുള്ള ഈ കരി കളയാനൊരു എളുപ്പ മാർഗമുണ്ട്. അതെന്താണ് എന്നൊന്ന് പരിചയപ്പെടാം...
ആദ്യം പാത്രത്തിന്റെ അടിഭാഗം മുകളില്‍ വരുന്ന വിധത്തിൽ വയ്ക്കുക. തുടർന്ന് അതിലേക്ക് അൽപം ഉപ്പും ബേക്കിംഗ് സോഡയും ഇട്ട ശേഷം ഡിഷ് വാഷ് ലിക്വിഡ് കൂടി ഒഴിക്കുക. ഇതിന് ശേഷം ഇവ മൂന്നും കൂടി കരിയുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം. പിന്നീട് അതിന് മുകളിലേക്ക് ടിഷ്യൂ പേപ്പർ വിരിച്ച ശേഷം വിനാഗിരി കൂടി ഒഴിക്കുക. 10 മിനിറ്റ് നേരം ഇങ്ങനെ തന്നെ വച്ചിരിക്കണം. ശേഷം വെള്ളവും സ്ക്രബും ഉപയോഗിച്ച് നന്നായി കഴുകിയെടുക്കുമ്പോൾ പാത്രത്തിന്റെ അടിയിലുള്ള കരി മുഴുവനായി പോയിട്ടുണ്ടാകും.
എന്നാൽ പാത്രങ്ങളുടെ കരിപിടിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കാതിരിക്കാൻ പരമാവധി എല്ലാവരും ഒന്ന് ശ്രദ്ധിക്കണം. ഒരൽപം ശ്രദ്ധക്കുറവ് വന്നാൽ മതി നമ്മുടെ ഭക്ഷണവും പാത്രവും കരിപിടിച്ച് പോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.