Face Tan Removal Remedies: മുഖത്തെ കരുവാളിപ്പ് മാറ്റാൻ തൈര് ബെസ്റ്റ്! ഉപയോ​ഗിക്കേണ്ടതിങ്ങനെ

Curd Face Pack For Glowing Skin: ച‍ർമ്മത്തിലെ ചുളിവുകളും വരകളും കുറയ്ക്കാനും തൈര് മികച്ചതാണ്. മുഖക്കുരു, സൂര്യാതപമേറ്റുള്ള പാടുകൾ എന്നിവ അകറ്റാനും തൈര് ഫലപ്രദമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 8, 2025, 05:26 PM IST
  • തൈര് ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്
  • ഇത് ലാക്റ്റിക് ആസിഡ് സമ്പുഷ്ടമാണ്
Face Tan Removal Remedies: മുഖത്തെ കരുവാളിപ്പ് മാറ്റാൻ തൈര് ബെസ്റ്റ്! ഉപയോ​ഗിക്കേണ്ടതിങ്ങനെ

തൈര് പ്രോബയോട്ടിക് സമ്പുഷ്ടമാണ്. ഇത് ദഹനത്തിന് മികച്ചതാണെന്ന് അറിയാം. എന്നാൽ, തൈര് ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും നിരവധി ​ഗുണങ്ങൾ നൽകുമെന്ന് അറിയാമോ? തൈര് ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്. ഇത് ലാക്റ്റിക് ആസിഡ് സമ്പുഷ്ടമാണ്. അതിനാൽ തന്നെ ഇത് തിളക്കമുള്ളതും മൃദുവായതുമായ ചർമ്മം ലഭിക്കാൻ സഹായിക്കും.

Add Zee News as a Preferred Source

ച‍ർമ്മത്തിലെ ചുളിവുകളും വരകളും കുറയ്ക്കാനും തൈര് മികച്ചതാണ്. മുഖക്കുരു, സൂര്യാതപമേറ്റുള്ള പാടുകൾ എന്നിവ അകറ്റാനും തൈര് ഫലപ്രദമാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാൻ തൈര് കൊണ്ടുള്ള ഫേസ്പാക്ക് മികച്ചതാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാൻ തൈര് എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം.

ALSO READ: സ്താനാര്‍ബുദം; 2050-ഓടെ സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന

രണ്ട് ടേബിൾ സ്പൂൺ തൈര് എടുത്ത് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്തിലും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കുന്നത് കരുവാളിപ്പ് കുറയ്ക്കാൻ സഹായിക്കും. ഒരു ടേബിൾ സ്പൂൺ തൈരിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.

ഒരു ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. രണ്ട് ടേബിൾ സ്പൂ‍ൺ തൈരിൽ ഒരു ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കുന്നത് കരുവാളിപ്പ് കുറയ്ക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News