)
ഫാറ്റി ലിവർ പലപ്പോഴും ഒരു നിശബ്ദ രോഗമായി കണക്കാക്കുന്നു. മിക്ക ആളുകളും ഫാറ്റി ലിവറിൻ്റെ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നു. നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഫാറ്റി ലിവറിൻ്റെ ചില പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് അറിയാം.
നഖങ്ങളിലും ചർമ്മത്തിലും മഞ്ഞനിറം
നഖത്തിലോ ചർമ്മ നിറത്തിലോ എന്തെങ്കിലും മാറ്റം ശ്രദ്ധയിൽപെട്ടാൽ അത് കരൾ പ്രശ്നങ്ങളുടെ ലക്ഷണമാകാം. ശരീരത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുമ്പോഴാണ് കൈകളിൽ മഞ്ഞനിറം വരുന്നത്. നിങ്ങളുടെ കരൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിൻ്റെ സാധാരണ ലക്ഷണമാണിത്. നേരിയ മഞ്ഞനിറമാണെങ്കിൽ ഭക്ഷണക്രമം, മരുന്നുകൾ തുടങ്ങിയ മറ്റ് കാരണങ്ങളാകാം. പക്ഷെ ചർമ്മത്തിൽ നിരന്തരമായി മഞ്ഞനിറം വരുകയാണെങ്കിൽ സൂക്ഷിക്കുക.
കൈകൾ ചുവക്കുക
ഇത് ഫാറ്റി ലിവറിൻ്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് . ചർമ്മത്തിൻ്റെ ഉപരിതലത്തിനടുത്തുള്ള രക്തക്കുഴലുകൾ വികസിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സാധാരണയായി കൈകളിലും, പ്രത്യേകിച്ച് തള്ളവിരലിനും ചെറുവിരലിന് ചുറ്റും ചുവപ്പ് നിറമാകുക.
കൈകളിൽ ചൊറിച്ചിൽ
നിങ്ങളുടെ കൈയിൽ പ്രത്യേക കാരണങ്ങളില്ലാതെ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് കരൾ സംബന്ധമായ പ്രശ്നങ്ങളാകാം. ഫാറ്റി ലിവർ ഉണ്ടെങ്കിൽ പിത്തരസ ലവണങ്ങൾ രക്തപ്രവാഹത്തിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യും. പതിവായി ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ, എത്രയും വേഗം അത് പരിശോധിക്കുക.
തണുത്ത കൈകളും രക്തചംക്രമണക്കുറവും
ഫാറ്റി ലിവർ മൂലം രക്തചംക്രമണം മോശമാവുകയും കൈകളിൽ തണുപ്പും മരവിപ്പും അനുഭവപ്പെടുകയും ചെയ്യാം. പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ മറ്റ് അവസ്ഥകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.