പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന് പണ്ടേ നമ്മുടെ ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നതാണ്. ദിവസത്തെ മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒഴിവാക്കാൻ കഴിയാത്ത ഒരു ആവശ്യ ഘടകമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നുവച്ച് രാവിലെ തന്നെ എന്തും വാരിവലിച്ച് കഴിക്കാൻ പാടില്ല കേട്ടോ.  മാത്രമല്ല ചില ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ ഗുണത്തിനേക്കാളും ദോഷമായിരിക്കും എന്നതും ഒരു സത്യമാണ്. 


Also Read: Relation Between Coffee and Corona: കാപ്പിയും കൊറോണയും തമ്മിൽ ബന്ധമുണ്ടോ? അറിയാം..


പഴച്ചാറുകൾ 


ഒഴിഞ്ഞ വയറ്റില്‍ ജ്യൂസുകള്‍ കുടിക്കുന്നത് പാന്‍ക്രിയാസില്‍ അധിക ഭാരം നല്‍കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും.



പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ ജ്യൂസ് എക്സ്ട്രാക്റ്ററുകള്‍, ഫൈബര്‍ അടങ്ങിയ പള്‍പ്പ്, തൊലികള്‍ എന്നിവ ജ്യൂസില്‍ നിന്ന് വേര്‍തിരിക്കുന്നതിനാല്‍ ആരോഗ്യകരമായ ചില നാരുകള്‍ അതില്‍ നിന്ന് നഷ്ടപ്പെടും. മാത്രമല്ല പഴച്ചാറുകളില്‍ നാരുകള്‍ നഷ്ടപ്പെടുന്നത് യഥാര്‍ത്ഥ പഴം കഴിക്കുന്നതിനേക്കാള്‍ താരതമ്യേന രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുകയും ഇത് പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകായും ചെയ്യുന്നു.


സിട്രസ് പഴങ്ങള്‍


സിട്രസ് പഴങ്ങളായ പേരയ്ക്കയും, ഓറഞ്ചും വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല.  ഇത് നിങ്ങളുടെ കുടലില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ്‌ട്രൈറ്റിസ് ഗ്യാസ്ട്രിക് അള്‍സര്‍എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


ഇത്തരം പഴങ്ങളില്‍ നാരുകളും ഫ്രക്ടോസും അമിതമായി അടങ്ങിയിരിക്കുന്നതിനാല്‍ അവ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും.


Also Read: Drumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?


കാപ്പി


രാവിലെ നമ്മൾ വെറും വയറ്റിൽ കുടിക്കുന്ന കാപ്പിയും നല്ലതല്ലയെന്നാണ് പറയുന്നത്.  ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകാം. അതുകൊണ്ടുതന്നെ ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്രോറിക് ആസിഡിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുക്കുകയും ഇത് ഗ്യാസ്‌ട്രൈറ്റിസിന് കാരണമാകുകയും ചെയ്യുന്നു. 



തൈര്


പാല്‍ ഉല്‍പന്നങ്ങളില്‍പ്പെടുന്ന തൈര് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയകളെ ആമാശയത്തിലെ ഉയര്‍ന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. മാത്രമല്ല ഇതുകാരണം ആമാശയത്തിൽ ഹൈഡ്രോക്രോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും ഇത് അസിഡിറ്റിയിലേക്ക് വഴിമാറുകയും ചെയ്യുന്നു.  



സലാഡുകള്‍


സലാഡുകള്‍ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല. ഇത് തയ്യാറാക്കാനായി നാം ചേർക്കുന്ന അസംസ്‌കൃത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിന് കഴിക്കാനുള്ള നല്ലൊരു കൂട്ടാണ്. കാരണം ഇവയിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഇത് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ വയറിന് അധിക ഭാരം നല്‍കുകയും വയറ്റിൽ ഗ്യാസ് പ്രശ്നം ഉണ്ടാക്കുകയും അതിലൂടെ വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക