)
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് കടുത്ത വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് പലർക്കും. ജീവിതശൈലി, താമസിക്കുന്ന സ്ഥലങ്ങളിലെ വെള്ളം തുടങ്ങി ഒരു പാട് കാരണങ്ങൾ കൊണ്ട് പലർക്കും മുടിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. മുടി കൊഴിച്ചില്ല, താരൻ, മുടിയുടെ അറ്റം പൊട്ടിപോകുക തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഇന്ന് പലരും നേരിടുന്നുണ്ട്. ഇതിന് പരിഹാരം തേടിപ്പോകുന്നവരുമുണ്ട് നമുക്കിടയിൽ.
വിപണിയിൽ ധാരാളം ഉത്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ ഇവയിൽ എത്രയെണ്ണം നാച്ചുറൽ അല്ലെങ്കിൽ പ്രകൃതിദത്തമായവയാണെന്ന് പറയാൻ സാധിക്കും. പലതിലും കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുണ്ടാകാം. ഇവ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. പ്രകൃതിദത്തമായ ഒട്ടനവധി പരിഹാരങ്ങൾ ഉണ്ടെന്നുള്ളത് പലപ്പോഴും പലരും ഓർക്കാറില്ല. മുടി സംരക്ഷിക്കുന്നതിന് റൈസ് വാട്ടർ മികച്ചതാണ്.
ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ സൗന്ദര്യ പരിചരണത്തിൽ വലിയ സ്ഥാനമാണ് റൈസ് വാട്ടറിനുള്ളത്. അരി കുതിർത്തതോ അല്ലെങ്കിൽ തിളപ്പിച്ചതോ ആയ വെള്ളമാണ് സൗന്ദര്യ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്നത്. പോഷകങ്ങളുടെ കലവറയാണ് പുളിപ്പിച്ച റൈസ് വാട്ടർ.
റൈസ് വാട്ടർ ഉപയോഗിക്കുന്നത് ഹെയർ ഫോളിക്കിളുകളെയും മുടിയിഴകളെയും പോഷിപ്പിക്കും. ഇതിൽ പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയടങ്ങിയ റൈസ് വാട്ടർ കരുത്താർന്ന മുടിയിഴകൾക്ക് സഹായകമാണ്. മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മുടിയുടെ ഇലാസ്തികത വർധിപ്പിക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റായ ഇനോസിറ്റോളും റൈസ് വാട്ടറിൽ അടങ്ങിയിട്ടുണ്ട്.
ഉപയോഗിക്കേണ്ടതെങ്ങനെ?
ഒരു കപ്പ് അരി നന്നായി കഴുകിയെടുത്ത ശേഷം അതിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കണം. തുടർന്ന് അത് തണുത്തതിന് ശേഷം പുളിക്കാനായി മാറ്റിവയ്ക്കുക. 24 മണിക്കൂറിന് ശേഷമാണ് ഇത് ഉപയോഗിക്കേണ്ടത്. 30 മിനിറ്റ് നേരം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.