ഓറഞ്ച് തൊലി കൊണ്ട് നിരവധി ഉപയോഗങ്ങൾ ഉണ്ട്. കറകൾ കളയാനും ഇത് ഉപയോഗപ്രദമാണ്.

ഓറഞ്ച് എല്ലാവർക്കും ഇഷ്ടമാണല്ലോ അല്ലേ. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നവയാണ്. എന്നാൽ ഓറഞ്ച് എടുക്കമ്പോൾ നമ്മൾ അതിന്റെ കളയുകയാണ് പതിവ്. ഓറഞ്ച് തൊലി കൊണ്ടുള്ള ഗുണങ്ങളോ അവയുടെ ഉപയോഗമോ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ. ഓറഞ്ച് തോടിന് നിരവധി ഗുണങ്ങൾ ഉണ്ട്.
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഓറഞ്ചിന്റെ തൊലി. ചെടികൾക്ക് വളമായും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ വീട് വൃത്തിയാക്കാൻ ഇവ ഉപയോഗിക്കാം എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? വീടിനുള്ളിൽ സുഗന്ധം പരത്താനും ഇത് സഹായിക്കും. അതുകൊണ്ട് ഇനി ഓറഞ്ചിന്റെ തൊലി വലിച്ചെറിയേണ്ട..!
മാലിന്യങ്ങൾ സൂക്ഷിക്കുമ്പോൾ അതിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ദുർഗന്ധം എളുപ്പത്തിൽ അകറ്റാൻ കഴിയും.
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാനും ഓറഞ്ച് തൊലി ഉപയോഗിക്കാം. ഒരു പാത്രത്തിലേക്ക് ഓറഞ്ച് തൊലി എടുക്കുക. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണം. അങ്ങനെ സൂക്ഷിച്ചാൽ അത് ഫ്രിഡ്ജിലെ ദുർഗന്ധത്തെ അകറ്റുകയും നല്ല സുഗന്ധം പരത്തുകയും ചെയ്യും. എന്നാൽ തോട് ഉണങ്ങിപ്പോയാൽ പുതിയത് വയ്ക്കുകയും വേണം.
വീടിനുള്ളിലെ അഴുക്ക് വൃത്തിയാക്കാനും ഓറഞ്ച് തൊലി കൊണ്ട് സാധിക്കും. ഓറഞ്ച് തൊലിയുടെ കൂടെ അല്പം വിനാഗിരി കൂടി ചേർത്ത് നന്നായി ഉരച്ച് കഴുകണം. അങ്ങനെ ചെയ്താൽ കറയെല്ലാം പോകും.
മൈക്രോവേവ് പോലുള്ള ഉപകരണങ്ങൾ വൃത്തിയാക്കാനും ഓറഞ്ച് തൊലി ഉപയോഗപ്രദമാണ്. മൈക്രോവേവ് വൃത്തിയാക്കാനും അതിലെ ദുർഗന്ധം അകറ്റാനും കഴിയും. മൈക്രോവേവ് സേഫ് ബൗളിൽ ഓറഞ്ച് തൊലി വെച്ച് നന്നായി ചൂടാക്കുക. ഇത് പറ്റിപ്പിടിച്ച കറ കളയാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.