അതിവ്യാപന ശേഷിയുള്ള ഫംഗൽ രോഗത്തിന്റെ മുന്നറിയിപ്പുമായി അമേരിക്ക. റിങ് വേം അഥവാ ടീനിയ എന്ന ഈ ഫംഗൽ രോഗം മരുന്നുകളോടു പ്രതിരോധിച്ച് നിൽക്കുന്നതാണ്. അമേരിക്കയിലെ രണ്ട് രോഗികള്‍ക്ക് സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി സ്ഥിതീകരിച്ചതെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു. ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗൽ രോഗം ഒരു പകർച്ചവ്യാധിയായി മാറാൻ സാധ്യതയുണ്ടെന്നും ഈ രോഗത്തെ നേരിടാനായി ലോകം തയ്യാറല്ലെന്നും സിഡിസിയിലെ വിദഗ്ധര്‍ പറയുന്നു.
എന്താണ് റിംഗ് വേം?
ചര്‍മത്തില്‍ വട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ചൊറിയണ് റിങ് വേം. ഇത് ബാധിച്ച സ്ത്രീകളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊറിഞ്ഞു തടിച്ചതായി സിഡിസി വക്താക്കള്‍ വ്യക്തമാക്കി. പ്രധാനമായും ശരീരത്തിലെ കഴുത്ത്, പൃഷ്ഠഭാഗം, തുടകള്‍, അടിവയര്‍ എന്നിവിടങ്ങളിലെല്ലാം തിണര്‍പ്പുകള്‍ പ്രത്യക്ഷമാകും. അസഹ്യമായ ചൊറിയും അനുഭവപ്പെടും. അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നത്. ഇതിന് ചര്‍മത്തില്‍ തന്നെ തുടരാൻ സാധിക്കും. സ്കൂൾ, ആശുപത്രികൾ മറ്റ് പൊതു ഇടങ്ങൾ എന്നിവടങ്ങളിൽ നിന്നും ഇത് പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണ് എന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ALSO READ: മുഖത്തിന് ലഭിക്കും അത്ഭുതകരമായ തിളക്കം, പനീർ ഫേസ് പാക്ക് ഉപയോഗിച്ച് നോക്കൂ
ചൊറിച്ചില്‍, മോതിരവട്ടത്തിലുള്ള തിണര്‍പ്പ്, ചര്‍മം ചുവന്ന് തടിക്കുക, രോമം നഷ്ടമാകുക എന്നിവയാണ് റിങ് വേമിന്‍റെ ചുരുക്കം ചില ലക്ഷണങ്ങള്‍. നഖത്തില്‍ വരെ ഈ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ചര്‍മം വൃത്തിയായും ഉണക്കിയും സൂക്ഷിക്കേണ്ടത് ഈ ഫംഗസിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കുളിക്കാനും നഖം വെട്ടാനും ശ്രദ്ധിക്കേണ്ടതാണ്. ചെരുപ്പിടാതെ പൊതു ശൗചാലയങ്ങള്‍, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുകയും ചെയ്യരുത്.
അതേസമയം ഈ രണ്ട് രോഗികളുടെയും കുടുംബാംഗങ്ങളും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ ഇവരെല്ലാം നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമൊക്കെ കാണപ്പെടാറുള്ള റിങ് വേമിന്‍റെ വകഭേദമായ ട്രിക്കോഫൈറ്റോണ്‍ ഇന്‍ഡോടിനേയാണ് അമേരിക്കയിൽ റിപ്പോര്‍ട്ട് ചെയ്ത രണ്ടു കേസുകള്‍ക്കും പിന്നിലെന്ന് സിഡിസി ചൂണ്ടിക്കാട്ടി.
അതേസമയം നമ്മുടെ ശരീരം എന്നും ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ പതിവായി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. ഉറക്കം ശരിയായി ലഭിച്ചെങ്കിൽ മാത്രമേ ശരീരകോശങ്ങൾക്ക് വിശ്രമം ലഭിക്കുകയും ശരീരം ആരോഗ്യത്തോടെ നിലനിൽക്കുകയും ചെയ്യുകയുള്ളു. മാത്രമല്ല, നിങ്ങളുടെ ഒരു ദിവസം നന്നായിരിക്കണമെങ്കിലും എല്ലാ കാര്യങ്ങളും ഊർജസ്വലമായി പ്രവർത്തിക്കാൻ കഴിയണമെങ്കിലും ഉറക്കം അത്യന്താപേക്ഷിതമാണ്.
ALSO READ: വേനൽക്കാലത്തെ കടുത്ത ചൂടിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
നിങ്ങൾ രാത്രിയിൽ ഉറങ്ങുന്നത് കുറവാണെങ്കിൽ പകൽ സമയത്ത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. ഒരു ജോലിയും ചെയ്യാൻ നിങ്ങൾക്ക് ഉത്സാഹം തോന്നില്ല. ഇതിനുപുറമേ ഉറക്കക്കുറവ് മറ്റ് ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകും. ഉദാഹരണത്തിന്, ശരിയായി ഉറങ്ങുന്നില്ലെങ്കിൽ നിങ്ങൾക്ക് വിഷാദരോഗത്തിനുള്ള സാധ്യത വർദ്ധിക്കും. ഉറക്കമില്ലാത്ത ഒരു വ്യക്തിയുടെ ജീവൻ അപകടത്തിലാണെന്ന് തന്നെ കണക്കാക്കാം.
ഭക്ഷണവും വെള്ളവും വായുവും പോലെ ഒരു വ്യക്തിക്ക് ആരോഗ്യവും ജീവനും നിലനിർത്താൻ ഉറക്കവും ആവശ്യമാണ്. ഒരാൾ 18 ദിവസവും 21 മണിക്കൂറും 40 മിനിറ്റും ഉറങ്ങാതെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സംഘടിപ്പിച്ച മത്സരത്തിൽ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇത്രയും നേരം ഉറങ്ങാതിരുന്നതിനാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ പല പാർശ്വഫലങ്ങളും ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...









