Global Parents Day 2023: ഇന്ന് ആഗോള രക്ഷാകർതൃ ദിനം : ചരിത്രവും പ്രാധാന്യവും

This is the History and significance of Global Parents Day 2023: ഒരായുസ്സിന്റെ പ്രധാന ഭാ​ഗവും നമുക്കായി ചിലവഴിക്കുന്നവരാണ് മാതാപിതാക്കള്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 07:29 PM IST
  • യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു ദിവസത്തേക്ക് ഒതുക്കേണ്ടതാണോ നമുക്ക് അവരോടുള്ള സ്നേഹവും കരുതലും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
  • കാരണം ഒരായുസ്സിന്റെ പ്രധാന ഭാ​ഗവും നമുക്കായി ചിലവഴിക്കുന്നവരാണ് അവർ.
  • എന്നാൽ തിരക്കു പിടിച്ച ജീവിതത്തിൽ നമ്മൾ പലപ്പോഴും ബന്ധങ്ങൾ നിവനിർത്താൻ മറന്നു പോകുന്നു.
Global Parents Day 2023: ഇന്ന് ആഗോള രക്ഷാകർതൃ ദിനം : ചരിത്രവും പ്രാധാന്യവും

ഇന്ന് ജൂൺ 1ആഗോള രക്ഷാകർതൃ ദിനം. ലോകമെമ്പാടുമുള്ള എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്കുവേണ്ടി ചെയ്യുന്ന നിസ്വാർത്ഥ പ്രതിബദ്ധതയ്ക്കും ആജീവനാന്ത ത്യാഗത്തിനും വേണ്ടി എല്ലാ വർഷവും ജൂൺ 1 ന് ആഗോള രക്ഷാകർതൃ ദിനമായി ആഘോഷിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു ദിവസത്തേക്ക് ഒതുക്കേണ്ടതാണോ നമുക്ക് അവരോടുള്ള സ്നേഹവും കരുതലും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഒരായുസ്സിന്റെ പ്രധാന ഭാ​ഗവും നമുക്കായി ചിലവഴിക്കുന്നവരാണ് അവർ.

എന്നാൽ തിരക്കു പിടിച്ച ജീവിതത്തിൽ നമ്മൾ പലപ്പോഴും ബന്ധങ്ങൾ നിലനിർത്താൻ മറന്നു പോകുന്നു. അതിന്റെ ഫലമായാണ് ഇന്ന് ലോകത്ത് വൃദ്ധസദനങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തിലാണ് ഇത്തരമൊരു ദിവസം ആഘോഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമാണെന്നത് തിരിച്ചറിയുന്നത്. മക്കളെ സംബന്ധച്ചിടത്തോളം അവരുടെ മാതാപിതാക്കളേക്കാൾ മഹത്തായ മറ്റൊരു സമ്മാനവുമില്ല. അവർക്ക് സ്വന്തം മക്കളോടുള്ള സ്നേഹം നിരുപാധികമാണ്. നമ്മുടെ യഥാർത്ഥ കാവൽ മാലാഖമാർ നമ്മുടെ അച്ഛനും അമ്മയുമാണ്.

ALSO READ: ടാനിംഗ് ഞൊടിയിടയില്‍ മാറ്റാം, ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ

ജീവിതത്തിൽ മാനസികമോ ശാരീരികമോ സാമൂഹികമോ സാമ്പത്തികമോ തൊഴിൽപരമോ ആയ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ മാതാപിതാക്കളുടെ മാർഗനിർദേശം എപ്പോഴും നമുക്ക് ​ഗുണം ചെയ്യും. മാതാപിതാക്കളുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനും അവരുടെ അനന്തമായ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതിനുമായി എല്ലാ വർഷവും ആഗോള രക്ഷാകർതൃ ദിനമായി ആഘോഷിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിനത്തിൽ ആളുകൾ അവരുടെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും, സമ്മാനങ്ങൾ നൽകാനും സിനിമകൾ കാണാനും അവരുടെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്യാനുമായി സമയം കണ്ടെത്തുന്നു. 

2012-ലാണ് ജനറൽ അസംബ്ലി ജൂൺ 1 മാതാപിതാക്കളുടെ ആഗോള ദിനമായി പ്രഖ്യാപിക്കുന്നത്.  ഇത് ലോകമെമ്പാടുമുള്ള മാതാപിതാക്കളോടുള്ള ബഹുമാനാർത്ഥം വർഷം തോറും ആചരിക്കുന്നു. "കുട്ടികളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധതയ്ക്കും ഈ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള അവരുടെ ആജീവനാന്ത ത്യാഗത്തിനും" എല്ലാ മാതാപിതാക്കളെയും അഭിനന്ദിക്കുന്നതിനാണ് ഇത് ആഘോഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News