)
തിളങ്ങുന്ന ചർമ്മത്തിനുള്ള വഴികൾ തിരയുകയാണോ? എന്നാൽ ഇനി അധികം തിരഞ്ഞ് കഷ്ടപ്പെടേണ്ട. മങ്ങിയ ചർമ്മത്തോട് ഗുഡ് ബൈ പറയാൻ വളരെ മികച്ച ഒരു ഫേസ്പാക്കിനെ കുറിച്ചറിയാം..
തൈരും അരിപ്പൊടിയും ചേർത്തുള്ളതാണ് ഈ ഫേസ്പാക്ക്. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും, ടാൻ മാറ്റാനും, ചർമ്മത്തെ മൃദുവാക്കാനും ഇത് സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
1. തൈര്: 2 ടേബിൾസ്പൂൺ
2. അരിപ്പൊടി: 1 ടേബിൾസ്പൂൺ
Also Read: Gut Health in Monsoon: മഴക്കാലത്ത് പണിവാങ്ങല്ലേ..! കുടലിന്റെ ആരോഗ്യം കാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ..
എങ്ങനെ ഉണ്ടാക്കാം?
ഒരു പാത്രം എടുത്ത് അതിലേക്ക് 2 ടേബിൾസ്പൂൺ തൈരും 1 ടേബിൾസ്പൂൺ അരിപ്പൊടിയും ചേർക്കുക. കട്ടകളില്ലാതെ നന്നായി ഇളക്കി പേസ്റ്റ് പരുവത്തിലാക്കുക.
എങ്ങനെ ഉപയോഗിക്കാം?
ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകിയ ശേഷം വൃത്തിയുള്ള ടവൽ ഉപയോഗിച്ച് വെള്ളം തുടച്ചുകളയുക. ഇനി തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം മുഖത്തും കഴുത്തിലും ഒരേപോലെ പുരട്ടുക. 15 മുതൽ 20 മിനിറ്റ് നേരം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കണം. ശേഷം, ചെറുചൂട് വെള്ളം ഉപയോഗിച്ച് വട്ടത്തിൽ പതുക്കെ മസാജ് ചെയ്ത് കഴുകിക്കളയുക. തുടർന്ന് നല്ലൊരു മോയ്സ്പറൈസർ മുഖത്ത് പുരട്ടുക.
ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ ഈ ഫേസ്പാക്ക് മികച്ചതാണ്. വെയിൽ കൊണ്ടുണ്ടാകുന്ന ചർമ്മത്തിലെ ടാനും മറ്റും കുറയ്ക്കാനും ഇത് സഹായകമാണ്. കൂടാതെ ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുന്നു. ചർമ്മത്തിന്റെ മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്താനും മൃദുത്വം നൽകാനും ഈ ഫേസ്പാക്ക് മികച്ചതാണ്. ഈ ഫേസ്പാക്കിന്റെ മികച്ച ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.