Hair Care Tip : താരനും, മുടി കൊഴിച്ചിലും അകറ്റാം; കറുവാപ്പട്ട ഇങ്ങനെ ഉപയോഗിച്ച് നോക്കൂ....

കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന Procyanidian  മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 12:37 PM IST
  • തലയില്‍ ഉണ്ടാകുന്ന കുരുക്കള്‍, താരന്‍ എന്നിവയെല്ലാം നീക്കം ചെയ്യുന്നതിന് കറുവാപ്പട്ട സഹായിക്കുന്നുണ്ട്.
  • കറുവാപ്പട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് മുടിവളരുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
Hair Care Tip : താരനും, മുടി കൊഴിച്ചിലും അകറ്റാം; കറുവാപ്പട്ട ഇങ്ങനെ ഉപയോഗിച്ച് നോക്കൂ....

ചായക്ക് രുചി കിട്ടാനും, കറികള്‍ക്ക് നല്ല മണവും സ്വാദും കിട്ടാനും ആളുകള്‍ കറുവാപ്പട്ട ഉപയോഗിക്കാറുണ്ട്. കറുവാപ്പട്ട ശരീരത്തിന് വളരെ നല്ലതാണ്. എന്നാല്‍ കറുവാപ്പട്ട മുടിയുടെ ആരോഗ്യത്തിനും അതിന്റെ ഉളള് വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് എത്ര പേര്‍ക്ക്  അറിയാം?  മുടി കൊഴിച്ചില്‍ തടയാന്‍ ഏറ്റവും മികച്ചതാണ് കറുവാപ്പട്ടയുടെ പൊടി. 

മുടി കൊഴിച്ചില്‍ നിസ്സാരമായി ഒരിക്കലും കാണരുത്. പല കാരണങ്ങളാല്‍ മുടി കൊഴിയാന്‍ സാധ്യതയുണ്ട്.  മുടി കൊഴിച്ചില്‍ അമിതമായാല്‍ കഷണ്ടി വരുന്നതിലേയ്ക്ക് നയിക്കുന്നു. പലര്‍ക്കും മുടി കൊഴിഞ്ഞ് പോയാല്‍ പിന്നെ പുതിയ മുടി വരാറില്ല. ഇത്തരത്തില്‍ പുതിയ മുടി വളരാതെ ഇരിക്കുന്നതാണ് ഏറ്റവും അപകടകരം.

നോക്കാം കറുവാപ്പട്ട മുടിയുടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കുമെന്ന്.....

Also Read: Orange Peel For Skin: ഓറഞ്ചിന്റെ തൊലി കളയല്ലേ! ചര്‍മ്മം തിളങ്ങാന്‍ ബെസ്റ്റാണ്

കറുവാപ്പട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് മുടിവളരുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. തലയില്‍ ഉണ്ടാകുന്ന ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന Procyanidin മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. കൂടാതെ, മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. തലയില്‍ ഉണ്ടാകുന്ന കുരുക്കള്‍, താരന്‍ എന്നിവയെല്ലാം നീക്കം ചെയ്യുന്നതിന് കറുവാപ്പട്ട സഹായിക്കുന്നുണ്ട്. 

എങ്ങനെ ഉപയോഗിക്കാം ?

1. രണ്ട് ടെബിള്‍ സ്പൂണ്‍ ബദാമും കറുവാപ്പട്ടയുടെ പൊടിയും വെളളിച്ചണ്ണയുമായി യോജിപ്പിച്ച് കുഴമ്പ് രീപത്തിലാക്കുക. ശേഷം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് മുടിയില്‍ വെളളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ 2 ദിവസം ഈ മാസ്‌ക് ഉപയോഗിച്ചാല്‍ മുടി കൊഴിച്ചില്‍ തടയാനും മുടി തിളക്കത്തോടെ നിലനിര്‍ത്താനും സാധിക്കും.

2. ടീ ട്രീ ഓയിലും, കറുവാപ്പട്ടയുടെ പൊടിയും യോജിപ്പിച്ച് മുടിയില്‍ മസ്സാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച ഒരു മാസ്‌ക്കാണ്.

3. റോസ്‌മേരി എണ്ണയും കറിവാപ്പട്ടയുടെ പൊടിയും ചേര്‍ത്ത് മുടിയില്‍ മസ്സാജ് ചെയ്യുക. 20 മിനിറ്റോളം ഈ മാസ്‌ക് തലയില്‍ പുരട്ടിയിരിക്കണം. അതിനു ശേഷം കഴുകി കളയുക. ഇത് മുടി വളരാന്‍ സഹായിക്കുന്നു.

4. കുറച്ച് ഉലുവയും കറുവാപ്പട്ടയുടെ പൊടിയും, വേണമെങ്കില്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി തലയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് താരന്‍ അകറ്റാനും, മുടി വളരാനും സഹായിക്കുന്നു.

5. സവാളയുടെ നീരം, കറുവാപ്പട്ട പൊടിയും കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് മുടി വളരാന്‍ സഹായിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News