)
മുടികൊഴിച്ചൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും വലിയ ഒരു പ്രശ്നമാണ്. പ്രത്യേകിച്ച മൺസൂൺ സമയത്ത് പ്രശ്നം ഗുരുതരമാവുകയാണ് ചെയ്യുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നത്, അമിതമായ വിയർപ്പ്, തലയോട്ടിയിലെ അണുബാധ, താരൻ എന്നിവ മുടിയുടെ വേരുകളെ ദുർബലമാക്കും. ഇത് മുടി കൊഴിയാൻ കാരണമാകും.
മുടി വളർച്ച മെച്ചപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയാനും ആരോഗ്യകരമായ ഭക്ഷണക്രമവും മുടി സംരക്ഷണ ദിനചര്യയും അത്യാവശ്യമാണ്. ഇതിനൊപ്പം തന്നെ ചില എണ്ണകളുടെ ഉപയോഗം തലയോട്ടിയുടെ ആരോഗ്യം മികച്ചതാക്കാനും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പുരുഷൻമാരിലെ മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ
മുടി കൊഴിച്ചിൽ തടയുന്നതിന് വിലകൂടിയ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിനുപകരം വീട്ടിലുണ്ടാക്കാൻ സാധിക്കുന്ന ചില എണ്ണകളുണ്ട്. ഇത് മഴക്കാലത്ത് ഉപയോഗിക്കുന്നത് മൂലം തലയോട്ടിയെ ആരോഗ്യത്തോടെ നിലനിർക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. മുടിയുടെ ആരോഗ്യത്തിന് മികച്ച എണ്ണകൾ ഏതെല്ലാമാണെന്ന് അറിയാം.
1. ആവണക്കെണ്ണ (Castor Oil)
ആവണക്കെണ്ണ വെളിച്ചെണ്ണയിൽ ചേർത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. തലയോട്ടിയിൽ ആവശ്യമായ ഈർപ്പം നിലനിർത്തുന്നതിനും വരൾച്ചയും ചൊറിച്ചിലും തടയുന്നതിനും ഈ മിശ്രിതം സഹായിക്കും. ആവണക്കെണ്ണയിലും വെളിച്ചെണ്ണയിലുമുള്ള വിറ്റാമിൻ ഇയും മറ്റ് പോഷകങ്ങളും തലയോട്ടിയേയും മുടിയേയും ആരോഗ്യമുള്ളതാക്കും.
2. ആര്യവേപ്പണ്ണ (Neem Oil)
നിങ്ങൾക്ക് താരനും തലയോട്ടിയിൽ കുരുക്കളും ഉണ്ടോ? തലയിലെ അമിതമായ എണ്ണമയം നിങ്ങളെ ബുദ്ധിമുട്ടാക്കാറുണ്ടോ? എങ്കിൽ, നിങ്ങളുടെ മുടി സംരക്ഷണത്തിൽ ഒരു ലളിതമായ എണ്ണ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ആര്യവേപ്പണ്ണയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുമുണ്ട്. ഇത് തലയോട്ടി ആരോഗ്യമുള്ളതാക്കാനും, മുടി നന്നായി വളരാനും സഹായിക്കും.
3. അർഗൻ ഓയിൽ (Argan Oil)
തലയോട്ടി വരണ്ടാൽ അത് അമിതമായ മുടികൊഴിച്ചിലിന് കാരണമാകും. ഇത് മാറ്റാൻ ഒരു എളുപ്പവഴിയാണ് അർഗൻ ഓയിലും ആവണക്കെണ്ണയും ഒരുമിച്ച് ചേർത്ത് ഉപയോഗിക്കുന്നത്. ഇത് തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും, തൊലി അടർന്നുപോകുന്നത് തടയാനും, മുടിയുടെ വേരുകൾക്ക് നല്ല ബലം നൽകാനും സഹായിക്കും.
4. ഉള്ളി എണ്ണ (Onion Oil)
വെളിച്ചെണ്ണയിൽ ഉള്ളിയെണ്ണ ചേർത്ത് തേക്കുന്നത് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഉള്ളി എണ്ണയിൽ വിറ്റാമിനും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും പ്രോട്ടീൻ നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും. എന്നാൽ ഉള്ളിയെണ്ണയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ മുടിയുടെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കും. ഇവ രണ്ടും തുടർച്ചയായി ഒരുമിച്ച് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
5. ബദാം എണ്ണ (Almond Oil)
ബദാം എണ്ണ മുടി സ്വാഭാവികമായി വളരാൻ സഹായിക്കുന്ന എണ്ണയാണ്. വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബദാം എണ്ണ. തലയോട്ടിക്കും മുടിക്കും ഈ എണ്ണ മികച്ചതാണ്. ബദാം എണ്ണ പതിവായി പുരട്ടുന്നത് മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും, മുടിക്ക് തിളക്കം കൂട്ടാനും, തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അമിതമായി എണ്ണമയമുള്ള തലയോട്ടിയുള്ളവർ എണ്ണ തേക്കുന്നത് കുറയ്ക്കണം. തലയോട്ടിയിൽ കുരുക്കളുള്ളവർ എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇനി എണ്ണ ഉപയോഗിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ എണ്ണ തേച്ച് 30 മിനിറ്റിനുള്ളിൽ എണ്ണ കഴുകി കളയണം. ഈ അഞ്ച് എണ്ണകളും പ്രകൃതിദത്തമായ വിഭവങ്ങളുപയോഗിച്ച് ഉണ്ടാക്കിയതാണെങ്കിലും എല്ലാവർക്കും ഉപയോഗിക്കാൻ സുരക്ഷിതമായിരിക്കില്ല. ആദ്യം മനസിലാക്കേണ്ടത് മുടി കൊഴിച്ചിലിന്റെ കാരണം എന്താണെന്നാണ്. ഇതിന് ഡോക്ടറുടെ സഹായം തേടാം. എല്ലാ തലയോട്ടിയും വ്യത്യസ്തമാണ് അതിനാൽ തന്നെ മുടികൊഴിച്ചിലിനും വിവിധ കാരണങ്ങളുണ്ട്. കാരണങ്ങൾ അനുസരിച്ച് വേണം പരിഹാരം കണ്ടെത്താനും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.