രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ദഹന പ്രശ്നങ്ങളും വയറുവീർക്കലും നിങ്ങളെ ബുദ്ധിമുട്ടിലാക്കാറുണ്ടോ. എന്നാൽ നിങ്ങൾ തീർച്ചയായും ഈ പാനീയം കുടിക്കണം. രാവിലെ വെറുംവയറ്റിൽ കഞ്ഞിവെള്ളം കുടിക്കുന്നത് വയറു വീർക്കൽ, ദഹന പ്രശ്നങ്ങൾ എന്നിവയെ ചെറുക്കാൻ നല്ല മാർഗമാണ്.
ഇത് അസിഡിറ്റി ഇല്ലാതാക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കും. കഞ്ഞിവെള്ളത്തിന് പ്രോബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
കഞ്ഞിവെള്ളത്തിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന അന്നജം ദഹനപ്രശ്നങ്ങളെ ചെറുക്കും.
ALSO READ: കത്തുന്ന ചൂടിൽ തളർന്നോ? കരിക്കിൻ വെള്ളം കുടിക്കാം; ഇത്രയും ഗുണങ്ങൾ
മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ അൽപം കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കഞ്ഞിവെള്ളം.
ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കും.
Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









