നമ്മുടെ ജീവിതശൈലി, സമ്മർദ്ദം അല്ലെങ്കിൽ ഭക്ഷണക്രമം എന്നിവ കാരണം പലപ്പോഴും മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ആരോഗ്യമുള്ള മുടിക്ക് ഏറ്റവും നല്ല ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പറയുമ്പോൾ, നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പ്രത്യേക ഭക്ഷണങ്ങൾ ഉണ്ട്. അത്തരത്തിൽ മുടിക്ക് സ്പെഷ്യൽ കെയർ നൽകാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മത്തങ്ങ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ ഫലപ്രദമാണ്. വൈറ്റമിൻ എ, ബി, സി എന്നിവയും മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ് തുടങ്ങിയ പോഷകങ്ങളും മത്തങ്ങയിൽ ധാരാളമുണ്ട്. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുടി വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നു.
മുടിക്ക് മത്തങ്ങയിൽ നിന്നും ലഭിക്കുന്ന ഗുണങ്ങൾ
1. മത്തങ്ങ വിത്തുകൾ മുടിയെ ശക്തിപ്പെടുത്തുന്നു
മത്തങ്ങയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിന് ഗുണം ചെയ്യും. ഈ ഫാറ്റി ആസിഡുകൾ തലയോട്ടിയെ ഈർപ്പമുള്ളതാക്കുന്നു. വരൾച്ച, മാനസിക സമ്മർദ്ധം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. രോമകൂപങ്ങളെ പോഷിപ്പിക്കുന്ന മത്തങ്ങ വിത്തുകൾ മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
2. മത്തങ്ങ വിത്തുകൾ മുടി കൊഴിച്ചിൽ തടയുന്നു
മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കൽ സംയുക്തങ്ങൾ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ മന്ദഗതിയിലാക്കാനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കുന്നു.
ALSO READ: ഇത് രാവിലെ കഴിച്ചാൽ ദിവസം മുഴുവൻ ഉന്മേഷം ലഭിക്കും
3. മത്തങ്ങ വിത്തുകൾ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആരോഗ്യമുള്ള തലയോട്ടി ആവശ്യമാണ്. വൈറ്റമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇത് തലയോട്ടിയെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകൾ കഴിക്കുന്നത് തലയോട്ടിയിലെ നിർക്കെട്ട് തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ആരോഗ്യമുള്ള മുടിക്ക് മത്തങ്ങ വിത്തുകൾ എങ്ങനെ ഉപയോഗിക്കാം?
മത്തങ്ങ കുരു ഹെയർ മാസ്ക് ഉണ്ടാക്കി ഉപയോഗിക്കാം
ആവശ്യമായ ചേരുവകൾ
മത്തങ്ങ വിത്തുകൾ 1/2 കപ്പ്, തേൻ 1 ടേബിൾസ്പൂൺ, വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ, തൈര് 1/2 കപ്പ്
ഹെയർ മാസ്ക് എങ്ങനെ ഉണ്ടാക്കാം?
ആദ്യം മത്തങ്ങയുടെ കുരു മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
ശേഷം ഇത് തൈരിൽ കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക.
പേസ്റ്റിലേക്ക് തേനും വെളിച്ചെണ്ണയും ചേർത്ത് എല്ലാ ചേരുവകളും നന്നായി ഇളക്കുക.
മുടിയിൽ വേരുകൾ മുതൽ അറ്റം വരെ ഹെയർ മാസ്ക് മിശ്രിതം പുരട്ടുക.
ഹെയർ മാസ്ക് ഏകദേശം 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വയ്ക്കുക.
ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് തല വീണ്ടും നന്നായി കഴുകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...