ഉറക്കക്കുറവ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇതിന്റെ കൃത്യമായ കാരണം കണ്ടെത്തി ഉറക്കം ലഭിക്കാനുള്ള വഴികള്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ബ്ലാക്ക് ബീൻസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇവയിൽ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയില്‍ മഗ്നീഷ്യവും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്ലാക്ക് ബീൻസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികളിലും മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഉറക്കത്തിന് ഗുണകരമാകും.
ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല, മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്ന പോഷകസമ്പുഷ്ടമായ നട്സാണ് ബദാം. വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ വലിയ അളവിൽ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കം ലഭിക്കാൻ മികച്ച ഭക്ഷണമാണ്. മത്തങ്ങാവിത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് നല്ല ഉറക്കം ലഭിക്കാനും ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അഭാവം പരിഹരിക്കാനും സഹായിക്കുന്നു. അവോക്കാഡോയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിനായി മികച്ചതാണ്. അണ്ടിപ്പരിപ്പിലും മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ ഇവയും ഉറക്കം ലഭിക്കാൻ മികച്ചതാണ്. യോഗർട്ടിൽ കാത്സ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇതും മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നതാണ്. ഓട്സ് കഴിക്കുന്നതും ശരീരത്തിന് മഗ്നീഷ്യം ലഭിക്കാനും ആരോഗ്യകരമായ ഉറക്കം ലഭിക്കാനും സഹായിക്കും.
Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









