)
വെള്ളി ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെട്ടാൽ അവ ഉപയോഗശൂന്യമാണെന്ന് ഓർത്ത് കളയാൻ വരട്ടെ. വീട്ടിൽ സുലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് വെള്ളി ആഭരണങ്ങൾ വൃത്തിയാക്കാനും തിളക്കം വർധിപ്പിക്കാനുമുള്ള ചില എളുപ്പവഴികൾ ഇതാ.
ബേക്കിംങ് സോഡയും-അലുമിനിയം ഫോയിലും
അലുമിനിയം ഫോയിൽ ഒരു പാത്രത്തിൽ വെച്ച് അതിൽ ബേക്കിംഗ് സോഡ ചേർക്കുക. വെള്ളി ആഭരണങ്ങൾ ഫോയിലിൽ വയ്ച്ച് അതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. കുറച്ച് മിനിറ്റ് കുതിർക്കാൻ വെച്ച ശേഷം കഴുകിക്കളഞ്ഞ് തുണി ഉപയോഗിച്ച് തുടയ്ക്കുക.
ബേക്കിംങ് സോഡ പേസ്റ്റ്
ബേക്കിംങ് സോഡയിലേക്ക് അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം വെള്ളി ആഭരണത്തിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനു ശേഷം വെള്ളം ഒഴിച്ചു കഴുകി തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.
ടൂത്ത് പേസ്റ്റ്
വെളുത്ത നിറത്തിലുള്ള ടൂത്ത് പേസ്റ്റിൽ അൽപ്പം വെള്ളം ചേർത്ത് ഒരു ബ്രഷ് ഉപയോഗിച്ച് വെള്ളി ആഭരണം വൃത്തിയാക്കുക.
ഡിഷ് വാഷ്
ഡിഷ് വാഷ് സോപ്പിൽ അൽപ്പം ചൂടുവെള്ളം ചേർത്ത് വെള്ളി ആഭരണം അതിൽ പത്ത് മിനിറ്റ് മുക്കി വെയ്ക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി ചൂചുവെള്ളത്തിൽ കഴുകിയെടുക്കുക.
സിൽവർ പോളിഷ്
വിപണിയിൽ സുലഭ്യമാണ് സിൽവർ പോളിഷുകൾ. അവ വാങ്ങിയും ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.