വേനൽക്കാലത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമ്മെ അലട്ടാറുണ്ടായിരിക്കാം. കാരണം, കനത്ത ചൂട് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ചൂട് വർധിക്കുന്നതോടെ ശരീരത്തിലെ ജലാംശവും പോഷകങ്ങളും നഷ്ടപ്പെടുന്നത് ക്ഷീണം വർധിക്കാനും ആരോഗ്യം മോശമാകാനും കാരണമാകും. ഈ സാഹചര്യത്തിൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.
കരിക്കിൻ വെള്ളം കുടിക്കുന്നത് ആരോഗ്യം മികച്ചതാക്കാൻ നല്ലതാണ്. നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമായ കരിക്കിൻ വെള്ളം ശരീരത്തിന് ഉന്മേഷം നൽകാനും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകാനും സഹായിക്കുന്നു. ഇതിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും കരിക്കിൻ വെള്ളം മികച്ചതാണ്.
ശരീരത്തിന് ഇലക്ട്രോലൈറ്റുകൾ പ്രധാനമാണ്. പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ് കരിക്ക് വെള്ളം. രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ഇതിലെ സോഡിയം ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് നിയന്ത്രിക്കാനും പേശികളുടെയും നാഡികളുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ALSO READ: ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ദഹനം മികച്ചതാക്കാനും ഇളനീർ നല്ലതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഫ്രീ റാഡിക്കലുകളിൽ നിന്നും ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ഇവയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവാതം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് മുഖക്കുരു ഉണ്ടാകുന്നത് തടയുന്നു. എന്നാൽ, അമിതമായി കരിക്കിൻ വെള്ളം കുടിക്കുന്നത് വയറിളക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









