കാലാവസ്ഥ മാറുന്നതനുസരിച്ച് പലപ്പോഴും നമ്മെ രോഗങ്ങൾ പിടികൂടാറുണ്ട്. ഇടക്കിടെ രോഗങ്ങൾ നമ്മെ അലട്ടും. എന്ത് കൊണ്ടാണ് ഇങ്ങനെ മാറാതെ നിൽക്കുന്നതെന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് മിക്കവാറും നമുക്ക് രോഗങ്ങൾ വരുന്നത്. പ്രതിരോധശേഷി കുറയുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ നിരവധി നേരിടേണ്ടതായി വരും.
നമ്മുടെ ഭക്ഷണശീലം തന്നെയാണ് ഈ അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം. ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തിയാൽ നമ്മുടെ ആരോഗ്യത്തിലും നല്ല മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യസംരക്ഷണത്തിൽ ആയുർവേദത്തിൽ ചിലത് പറയുന്നുണ്ട്. ചില ആയുർവേദിക് കോമ്പിനേഷനുകൾ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. രോഗപ്രതിരോധശേഷി കൂട്ടാനും ഇടയ്ക്കിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇനി പറയുന്ന ആയുർവേദ കോമ്പിനേഷൻ സഹായിക്കും.
നിരവധി ഗുണങ്ങൾ അടങ്ങിയ നെല്ലിക്ക ആരോഗ്യത്തിന് ബെസ്റ്റാണ്. അതുപോലെ തന്നെയാണ് ജീരകവെള്ളവും. ഇവ രണ്ടും കൂടി ചേർത്തുണ്ടാക്കുന്ന മിശ്രിതം ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ ഈ പാനീയം കുടിക്കുന്നത് പലവിധ ആരോഗ്യ ഗുണങ്ങളും നൽകുന്നു. എന്തൊക്കെയാണ് ഗുണങ്ങളെന്ന് നോക്കാം.
Also Read: Drinking Cold Water : തണുത്ത വെളളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ബെസ്റ്റ് ഓപ്ഷനാണ് നെല്ലിക്കയും ജീരകവെള്ളവും ചേർത്തുള്ള മിശ്രിതം. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഈ പാനീയം കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ശരീരത്തിലെ ടോക്‌സിൻ അല്ലെങ്കിൽ വിഷാംശം പുറന്തള്ളാനും ഈ പാനീയം മികച്ചതാണ്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തെ ഡീറ്റോക്സ് ചെയ്യും. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മെറ്റബോളിസം വർധിപ്പിക്കാനും ഈ പാനീയം സഹായകരമാണ്.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയമാണിത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മസംരക്ഷണത്തിനും ഈ പാനീയം മികച്ചതാണ്. അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിനും ഇത് സഹായിക്കുന്നു.
പാനീയം എങ്ങനെ തായാറാക്കാം?
ഒരു നെല്ലിക്ക ചെറിയ കഷണങ്ങലാക്കി മുറിച്ചതും, ഒരു ടേബിള്‍ സ്പൂണ്‍ ജീരകം എടുത്ത് അത് വെള്ളത്തിലേക്ക് ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ഈ മിശ്രിതം അൽപനേരം തിളപ്പിച്ച ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









